news

1. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ മൊഴി നല്‍കിയ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സാക്ഷികളായതിനാല്‍ ജീവന് ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീകള്‍. മാനഭംഗ കേസ് അട്ടിമറിക്കാന്‍ നിരന്തരം ശ്രമം നടക്കുന്നു. ചികിത്സയ്ക്കും യാത്രയ്ക്കും പോലും സഭയില്‍ നിന്ന് പണം നല്‍കുന്നില്ല. സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്ഥലമാറ്റം എന്നും കത്തില്‍ പരാമര്‍ശം

2. കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുവദിക്കണം. വിഷയത്തില്‍ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണം എന്നും കത്തില്‍ ആവശ്യം. കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെ സഭ സ്ഥലം മാറ്റിയത് കഴിഞ്ഞ ദിവസം. സഭാ നടപടി, സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ, കന്യാസ്ത്രീമാരായ ജോസഫിന്‍, ആല്‍ഫി, നീന റോസ്, ആന്‍സിറ്റ എന്നിവര്‍ക്ക് എതിരെ

3. പരസ്യ സമരത്തിന് ഇറങ്ങിയത് സഭാ നിയമങ്ങളുടെ ലംഘനം എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. സഭാ നിയമങ്ങള്‍ പാലിക്കാന്‍ കന്യാസ്ത്രീകള്‍ ബാധ്യസ്ഥരെന്ന് മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടം പുറത്തിറക്കിയ ഉത്തരവില്‍ പരാര്‍മശിച്ചിരുന്നു

4. അവകാശ തര്‍ക്കത്തിന്റെ പേരില്‍ അക്രമം അരങ്ങേറിയ തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നാളെ കുര്‍ബാന നടത്താന്‍ അനുമതി ഇല്ല. യാക്കോബായ വിഭാഗത്തിന്റെ ആവശ്യം തള്ളി കളക്ടര്‍ ടി.വി അനുപമ. കളക്ടറുടെ ഉത്തരവ് പാലിക്കും എന്ന് യാക്കോബായ വിഭാഗവും തീരുമാനത്തില്‍ സന്തോഷം എന്ന് ഓര്‍ത്തഡോക്സ് വിഭാഗവും. പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്താന്‍ അവസരം നല്‍കണം എന്ന് യാക്കോബായ വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ പള്ളി തുറന്നു കൊടുക്കരുത് എന്നായിരുന്നു ഓര്‍ത്തഡോക്സ് വിഭാഗം സ്വീകരിച്ച നിലപാട്

5. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ പള്ളിയില്‍ നിന്ന് പിന്മാറിയതോടെ പള്ളി താഴിട്ടു പൂട്ടിയിരുന്നു. ഇരു വിഭാഗത്തിന്റെയും പ്രതിനിധികളെ വിളിച്ചു കൂട്ടിയ അനുരഞ്ജന ചര്‍ച്ചയില്‍ പള്ളിക്ക് അകത്ത് തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗത്തോടും പള്ളിമുറ്റത്ത് കുത്തിയിരിപ്പു സമരം നടത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തോടും ഒഴിഞ്ഞു പോകാന്‍ കളക്ടര്‍ ടി.വി അനുപമ ആവശ്യപ്പെടുക ആയിരുന്നു. ആദ്യം വഴങ്ങാതിരുന്നവര്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കും എന്ന് അറിയിച്ചതോടെ കളക്ടറുടെ ഉത്തരവിന് വഴങ്ങുക ആയിരുന്നു

6. അതേസമയം, വ്യാഴാഴ്ച രാത്രി ഇരു വിഭാഗങ്ങളും തമ്മില്‍ ഉണ്ടായ കല്ലേറില്‍ 45 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 120 പേര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഓര്‍ത്തഡോക്സ് വിഭാഗം തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. കസ്റ്റഡിയില്‍ എടുത്തവരില്‍ വൈദികരും

7. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ യുദ്ധ കാഹളം മുഴക്കി മമത ബാനര്‍ജിയുടെ മഹാറാലിക്ക് കൊല്‍ക്കത്തയില്‍ തുടക്കം. ഇരുപത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അണി നിരത്തി ആരംഭിച്ച യുണൈറ്റഡ് ഇന്ത്യ റാലി മോദി വിരുദ്ധ ചേരിയുടെ ശക്ത പ്രകടനമായി മാറി. റാലിയില്‍ പങ്കെടുക്കാതെ പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.എസ്.പി നേതാവ് മായാവതിയും

8. മോദിയ്ക്ക് എതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടില്ലെന്ന് മമത പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കളം ഒരുങ്ങുന്നത് പ്രതിപക്ഷ ഐക്യത്തിന് തന്നെ എന്ന് സൂചന. മമതയുടെ ലക്ഷ്യം ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദിയ്ക്ക് എതിരെ ചെറു പാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ച് ഒന്നിച്ച് നില്‍ക്കുക. മോദിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക ആണ് ലക്ഷ്യം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് തര്‍ക്കമില്ലെന്നും പ്രതിപക്ഷ നേതാക്കള്‍

9. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അഭിഷേക് സിംഗ്വി, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, ശരത് പവാര്‍, അഖിലേഷ് യാദവ്, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ജിഗ്നേഷ് മേവാനി, ഹാര്‍ദ്ദിക് പട്ടേല്‍, എന്നിവര്‍ക്ക് പുറമെ, കര്‍ണാടക, ഡല്‍ഹി, ആന്ധ്രാ മുഖ്യമന്ത്രിമാരും റാലിയില്‍ സാന്നിധ്യം അറിയിച്ചു

10. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും വീണ്ടും കൂടിക്കാഴ്ച നടത്തും. ട്രംപ്- കിം രണ്ടാം ഉച്ചക്കോടി ഫെബ്രുവരി അവസാനം നടക്കും. തീരുമാനം, കൊറിയന്‍ വക്താവ് കിംഗ് യോങ് ചോലുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍. കൂടിക്കാഴ്ചയ്ക്ക് വിയറ്റ്നാം വേദിയാകാന്‍ സാധ്യത. കിം ജോഗ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്നും ഫെബ്രുവരി അവസാനം ചര്‍ച്ച നടത്തുമെന്നും ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്.

11. കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ട്രംപ് ഉന്‍ കൂടിക്കാഴ്ചയില്‍ ലോക സമാധാനവും ആണവ കരാറുകളും യുദ്ധവും പ്രധാന വിഷയമായിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം എന്ന പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. രണ്ടാം ഉച്ചക്കോടിയിലും ആണവ ആയുധങ്ങള്‍ ഉള്‍പ്പെടെ ഉള്ള വിഷയങ്ങള്‍ ചര്‍ച്ചയാവാന്‍ ആണ് സാധ്യത