പാട്ന:ബി. ജെ. പിയുടെ മുതിർന്ന നേതാവും ബിഹാർ എം.പിയുമായ ഉദയ് സിംഗ് പാർട്ടിയിൽ നിന്ന് രാജി വച്ചു. പൂർണിയ ജില്ലയിൽ നിന്നുള്ള പാർലമെന്റംഗമായ ഉദയ് സിംഗ്.
2004 ലാണ് ബി.ജെ.പിയിൽ ചേരുന്നത്. അന്ന് വാജ്‌പേയിയുടെ നേതൃത്വത്തിൽ വിശ്വസിച്ചായിരുന്നു പാർട്ടി പ്രവേശനമെന്നും അന്നത്തെ ശക്തി ഇപ്പോൾ പാർട്ടിക്കില്ലെന്നും ഉദയ് സിംഗ് പറഞ്ഞു.
' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്തി അതിവേഗം ഇടിയുകയാണ്. ബീഹാറിൽ അധികാരത്തിലെത്താനായി ബി.ജെ.പി മൂല്യങ്ങൾ ബലികഴിക്കുകയാണ്. സംസ്ഥാനത്ത് പാർട്ടി നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി നടത്തിയ സീറ്റ് പങ്കുവയ്ക്കൽ നരേന്ദ്ര മോദിയുടെ കീർത്തി ഇടിഞ്ഞുവെന്നതിന് തെളിവാണെന്നും അതിനാലാണ് പാർട്ടി വിടുന്നതെന്നും സിംഗ് പറഞ്ഞു. അദ്ദേഹം കോൺഗ്രസിൽ ചേരുമോ എന്ന് വ്യക്തമല്ല.