തിരുവനന്തപുരം: ദേശീയ വിമാനകമ്പനിയായ എയർഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനനിരക്ക് കൂട്ടി ഗൾഫിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ കൊള്ളയടിക്കാൻ നേതൃത്വം നൽകുന്നത് എയർ ഇന്ത്യയാണെന്ന് പിണറായി വിജയൻ പറഞ്ഞു.
അവധിക്കാലം ലക്ഷ്യമിട്ട് വിമാനടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വർദ്ധിപ്പിക്കുകയാണ് ദേശീയ വിമാനകമ്പനിയായ എയർ ഇന്ത്യ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.