സാൻഫ്രാൻസിസ്‌കോ: സ്‌മാർട്‌ഫോണുകളുടെ ഉപയോഗത്തിൽ വിപ്ളവമാറ്റം സൃഷ്‌ടിക്കുന്ന ചുവയുവയ്‌പ്പുമായി സാംസംഗ്. ഫോണുകളിൽ പ്രയോജനപ്പെടുത്താവുന്ന 3ഡി ഡിസ്‌പ്ലേയ്‌ക്ക് പേറ്രന്റ് തേടി അമേരിക്കയിലെ പേറ്രന്റ് ആൻഡ് ട്രേഡ്‌മാർക്ക് ഓഫീസിനെ സമീപിച്ചിരിക്കുകയാണ് സാംസംഗ്.
ഫോട്ടോഗ്രാഫുകളും വീഡിയോകളും ഗെയിമുകളും 3ഡി ദൃശ്യമികവോടെ ആസ്വദിക്കാവുന്ന ടിവികളും മറ്റു മോണിറ്ററുകളും ഇപ്പോൾ വിപണിയിലുണ്ട്. ഉപഭോക്താവിന്റെ ഫോണിലെ ദൃശ്യങ്ങളും ഇത്തരം സ്‌ക്രീനുകളിലേക്ക് മാറ്റി ത്രീഡി ആസ്വാദനം സാദ്ധ്യമാക്കുന്ന പുത്തിൻവിദ്യയാണ് സാംസംഗ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താവ് ഒരു ഫോൺകോളിലാണെങ്കിൽ ആ ദൃശ്യവും സ്‌ക്രീനിൽ കാണാനാകും. ത്രീഡി സ്‌ക്രീൻ ഉപയോഗിച്ച് ഫോണിലെ പാട്ടുകളും വീഡിയോകളും നിയന്ത്രിക്കാനും കഴിയും.
അതേസമയം, പേറ്രന്റ് നൽകിയ വിവരം സാംസംഗ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുത്തൻ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ എപ്പോൾ അവതരിപ്പിക്കുമെന്നും വ്യക്തമല്ല. 2010ൽ 3ഡി ടിവി സാംസംഗ് വിപണിയിലെത്തിച്ചിരുന്നു.