ന്യൂഡൽഹി : മോദി സർക്കാരിന്റെ നാലര വർഷംകൊണ്ട് കേന്ദ്രസർക്കാരിന്റെ കടബാദ്ധ്യത 49 ശതമാനം കൂടി 82 ലക്ഷം കോടി രൂപയായി. സർക്കാരിന്റെ തത്‌സ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ എട്ടാമത്തെ എഡിഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
2018 സെപ്തംബർ വരെ കേന്ദ്ര സർക്കാരിന് 82,03,253 കോടി രൂപയാണ് ബാദ്ധ്യതയുള്ളത്. 2014 ജൂണിലെ കണക്കുപ്രകാരം 54,90,763 കോടി രൂപയായിരുന്നു ബാദ്ധ്യത.
2010, 2011 സാമ്പത്തിക വർഷം മുതലാണ് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ട് ധനമന്ത്രാലയം പുറത്തിറക്കാൻ തുടങ്ങിയത്.