modi-

അഹമ്മദാബാദ് : പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച മഹാസഖ്യം തനിക്കതിരെയല്ല രാദജ്യത്തെ ജനങ്ങൾക്ക് എതിരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കെതിരെയുള്ള തന്റെ പ്രവർത്തനങ്ങളാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പൊതുഖജനാവ് കൊള്ളയടിക്കാൻ അവരെ അനുവദിക്കാത്തത് ആണ് പ്രകോപനതച്തിന് കാരണമയാതെന്ന് അദ്ദേഹം ആറോപിച്ചു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി ഗുജറാത്തിലെ സിൽവാസയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നടക്കുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന്റെ റാലിയ്ക്കെതിരെയാണ് മോദിയുടെ വിമർശനം.
മഹാസഖ്യം എന്നപേരിൽ അവർ പുതിയ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നു. സ്വന്തം സംസ്ഥാനത്ത് ജനാധിപത്യത്തെ ചവിട്ടിയരച്ചവർ ഇപ്പോൾ ജനാധിപത്യ സംരക്ഷണത്തെപ്പറ്റി പ്രഭാഷണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദി സർക്കാരിന്റെ കാലാവധി കഴിഞ്ഞുവെന്ന് മമത ബാനർജി അഭിപ്രായപ്പെട്ടിരുന്നു. 'പബ്ലിസിറ്റി പി.എം' എന്ന വിമർശനമാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉന്നയിച്ചത്. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ വിമർശനം.