തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ രണ്ടു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സൺഹോംസിന്റെ സേവനങ്ങൾ ഉപഭോക്താക്കൾക്കിടയിൽ ട്രെൻഡ്സെറ്ററാകുന്നു.
കേവലം വില്ലയോ അപ്പാർട്ട്മെന്റോ അല്ല, ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ചുള്ള 'സ്വപ്നഭവനം" തന്നെയാണ് സൺ ഹോംസ് അത്യാധുനിക സൗകര്യങ്ങളോടെ പരിസ്ഥിതി സൗഹാർദ്ദ അന്തരീക്ഷത്തിൽ ഓഫർ ചെയ്യുന്നത്. ഓരോ പ്രൊജക്ടിന്റെയും ലൊക്കേഷൻ ഉത്കൃഷ്ടമായ ജീവിതശൈലിക്ക് അനുയോജ്യമായ 'പെർഫെക്ട് സ്പോട്ട്" ആണെന്ന് ഉറപ്പാക്കിയാണ് സൺഹോംസിന്റെ പ്രവർത്തനം.
ലൊക്കേഷൻ തിരഞ്ഞെടുക്കുന്നതു മുതൽ താക്കോൽ കൈമാറുന്നതുവരെ പുലർത്തുന്ന ജാഗ്രതയും സൺഹോംസിനെ അനന്തപുരിയുടെ ഇഷ്ട ബിൽഡറാക്കി മാറ്റിയ സുപ്രധാന ഘടകമാണ്. 1998ൽ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ച സൺഹോംസ്, ഏറ്റവും അവസാനമായി 2018ൽ രണ്ടു അപ്പാർട്ടുമെന്റുകളും ഒരു വില്ല പ്രോജക്ടും പൂർത്തിയാക്കി താക്കോൽ കൈമാറി. നഗരഹൃദയത്തിൽ വികാസ് ഭവൻ, നിയമസഭാ മന്ദിരം എന്നിവയുടെ സാമീപ്യമുള്ള പി.എം.ജിക്കടുത്ത് 3ബി.എച്ച്.കെ ലക്ഷ്വറി അപ്പാർട്ട്മെന്റായ സൺ എലൈറ്ര്, സൺ എലകാസ എന്നിവയാണവ.
സുഖകരമായ ജീവിത ശൈലിക്കിണങ്ങുന്ന സ്കൈ വില്ല മാതൃകയിലാണ് സൺ എലകാസ എന്ന 3 ബി.എച്ച്.കെ അപ്പാർട്ടുമെന്റുകളുടെ രൂപക്പന. ലുലുമാൾ, വേൾഡ് മാർക്കറ്റ്, കിംസ്, എയർപോർട്ട്, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ എന്നിവയുടെ സാമീപ്യം ഉപഭോക്താക്കളെ ഇൗ പ്രോജക്ടിലേക്ക് ആകർഷിക്കും.
മെഡിക്കൽ കോളേജിനു സമീപം ഉള്ളൂർ-ആക്കുളം റോഡിൽ നിർമ്മാണം നടക്കുന്ന സൺ മെഡാന്റ 2/3 ബി.എച്ച്.കെ അപ്പാർട്ടുമെന്റുകൾ നഗരത്തിലെ ഏറ്റവും ഉയർന്ന ജീവിത നിലവാരത്തിനു അനുയോജ്യമായി മുന്നുനില പാർക്കിംഗ് സൗകര്യത്തോടെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
മുട്ടടയിലെ സൺ നീലകണ്ഠയിൽ രണ്ടു അപ്പാർട്ടുമെന്റുകൾ വില്പനയ്ക്കുണ്ട്. പുതിയ പ്രൊജക്ടുകൾ പേട്ടയിലും കഴക്കൂട്ടത്തും ആരംഭിക്കുന്നുണ്ട്. പേട്ടയിലെ 'സൺ ഇൗക്കോ" എന്ന പ്രോജക്ടിന്റെ ഭൂമി പൂജ ഉടൻ നടക്കും.