ayodhya-

ഡെറാഡൂൺ: കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കൂവെന്ന് ഉത്തരഖണ്ഡ് മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത്. ധാർമ്മികതയില്ലാത്ത രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പിയെന്നും അവർക്ക് ശ്രീരാമന്റെ യഥാർത്ഥ ഭക്തരാകാൻ കഴിയില്ലെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

കോൺഗ്രസ് ധാർമ്മികതയിലും ഭരണഘടനയിലും വിശ്വസിക്കുന്നു. ഞങ്ങൾ അധികാരത്തിൽ വന്നാൽ മാത്രമേ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുകയുള്ളുവെന്നതുറപ്പാണ് '- റാവത്ത് പറഞ്ഞു. കർണാടകയിൽ പണവും മസിൽപവറും ഉപയോഗിച്ച്‌ സർക്കാരിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് റാവത്ത് കുറ്റപ്പെടുത്തി.

‍ഋഷികേശിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.