actress-pearley

മലയാളികളുടെ പ്രിയ താരം പേർളി മണിയുടെയും മലയാളം തമിഴ് സീരിയൽ നടനുമായി ശ്രീനിഷും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. മലയാളത്തിലെ ടെലിവിഷൻ പരിപാടിയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ താരജോടികളായിരുന്ന ഇവരുടെ വിവാഹനിശ്ചയം വർണ്ണാഭമായ ആഘോഷത്തോടെയാണ് കഴിഞ്ഞത്.

വിവാഹനിശ്ചയത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഇവരുടെ വീഡിയോ ആണ് ഇപ്പോൾ വെെറലായിക്കൊണ്ടിരിക്കുന്നത്. ധനുഷിന്റെ പുതിയ സിനിമയായ മാരിയിടെ 'റൗഡി ബേബി' എന്ന പാട്ടിൽ ചുവടുവയ്ക്കുന്ന പേർളിയുടെ ശ്രീനിഷിന്റെയും വീഡിയോ ആഘോഷത്തോടെയാണ് ആരാധകർ ഏറ്രെടുത്തിരിക്കുന്നത്. നിശ്ചയത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.ടെലിവിഷൻ ഷോയിലൂടെ അറിയപ്പെട്ട ഇവരുടെ വിവാഹം ആകാംക്ഷയോടെയാണ് ആരാധകർ കണ്ടിരുന്നത്. ഇരുവരുടെയും വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.