pv-sindhu-

ഹൈദരാബാദ്: ശാരീരികമായോ മാനസികമായോ പീഡനം അനുഭവിക്കുന്ന സ്ത്രീകൾ അപമാനം വിചാരിക്കാതെ മുന്നോട്ട് വരണമെന്നും തുറന്നു പറച്ചിലുകളുണ്ടാകണമെന്നും ഒളിമ്പിക് മെഡൽ ജേതാവ് പി.വി.സിന്ധു. സ്ത്രീകൾ വീട്ടിൽതന്നെ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും ഇന്ത്യയിൽ സ്ത്രീകളെ ബഹുമാനിക്കുന്നത് പ്രസംഗത്തിൽ മാത്രമാണെന്നും സിന്ധു പറഞ്ഞു.

വിദേശരാജ്യങ്ങളിൽ സ്ത്രീകൾക്ക് ബഹുമാനവും ബഹുമാനവും ആദരവും ലഭിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ അത് വെറും വാക്കിൽ മാത്രമായി ഒതുങ്ങി പോവുകയാണ്. ജോലി സ്ഥലങ്ങളിലെ സ്ത്രീകളുടെ സുരക്ഷിതത്വം അടക്കമുള്ള വിഷയങ്ങളിൽ ബോധവത്കരണം നടത്താൻ മീ ടു പോലുള്ള സംഭവങ്ങൾ കാരണമായെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ സ്ത്രീകളെ ബഹുമാനിക്കണം എന്നു പറയും, പക്ഷെ പറയുന്നത് ചെയ്ത് കാണിക്കുന്ന വളരെ കുറച്ച് പേരേ മാത്രമേ കാണാറുളളൂ. പറയുകയല്ലാതെ ആരും ചെയ്യില്ലെന്ന് സിന്ധു പറഞ്ഞു. എല്ലാവരും പരസ്പരം, പ്രത്യേകിച്ചും സ്ത്രീകളെ ബഹുമാനിക്കണം. സ്ത്രീ എന്ന നിലയിൽ സ്വയം വിശ്വസിക്കുകയും കരുത്തയാവുകയും ചെയ്യണം. എന്നാൽ എന്തും സാദ്ധ്യമാണ്. അതേസമയം, രാജ്യത്ത് സ്ത്രീകളുടെ അവസ്ഥയിൽ മാറ്റമുണ്ടായി തുടങ്ങിയിട്ടുണ്ടെന്നും സിന്ധു പറഞ്ഞു.