d

ദുബായ്: ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യാഥാർഥ്യമാക്കിയ ദുബായ് നഗരത്തെ ഇത്രയും മനോഹരമായി ആരും ചിത്രീകരിച്ചിട്ടുണ്ടാവില്ല. അത്രയ്ക്കും ഭംഗിയിലാണ് നഗരത്തിന്റെ സമയവ്യത്യാനങ്ങളിലൂണ്ടായ സൗന്ദര്യം ദൃശ്യവൽക്കരിച്ചിട്ടുള്ളത്. അതും കടലുകൾ കടന്ന് യു.എ.യിൽ എത്തിയ കണ്ണൂരുകാരൻ സച്ചിൻ രാംദാസിന്റെ കഠിന പ്രയത്നത്തിലൂടെയാണ് ദൃശ്യങ്ങൾ സമ്മാനിച്ചതെന്നറിയുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം.

'ഇമാജിൻ ദുബായ്' എന്ന പേരിലുള്ള 'ടൈം ലാപ്സ്' ദൃശ്യവിസ്മയമാണ് സച്ചിൻ രാംദാസ് ഒരുക്കിയത്. ഫോട്ടോകൾ ചേർത്തുവച്ചു വച്ച് വീഡിയോ പോലെ ചിത്രീകരിക്കുന്ന സംവിധാനമാണ് ടൈം ലാപ്സ്. ഇടവേളകളിൽ പകർത്തുന്ന് ദൃശ്യങ്ങൾ കമ്പ്യൂട്ടറിൽ ചേർത്ത് വെച്ചാണ് കാഴ്ചകൾ ഒരുക്കുന്നത്. രാത്രി മുഴുവനും കാത്തിരുന്നാണ് ദുബായ് നഗരത്തിന് മനോഹാരിത സച്ചിൻ പകർത്തിയത്. രണ്ട് വർ‌ഷമെടുത്താണ് ഇത് പൂർത്തീകരിച്ചത്. ഏകദേശം 1.5ലക്ഷം ചിത്രങ്ങളാണ് ഇതിനുവേണ്ടി ചേർത്തു വെച്ചതെന്നും സച്ചിൻ പറയുന്നു.

നടൻ പൃഥിരാജ് തന്റെ ഫേസ്ബുക്കിലൂടെ സച്ചിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. തന്റെ രണ്ടാം വീടായ ഫുജൈറയെക്കുറിച്ചുള്ള ചിത്രമാണ് ടൈംപ് ലാപ്സ് ശ്രേണിയിൽ ആദ്യത്തേത്. 32,000 ചിത്രങ്ങൾ ഇതിനായി ഉപയോഗിച്ചത്. ഇത് കണ്ട രാജകുടുംബം നേരിട്ട് വിളിച്ചാണ് അഭിന്ദിച്ചത്.കണ്ണൂർ അഴീക്കോട് സ്വദേശിയായ സച്ചിൻ നിരവധി പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.