തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ തരംഗമാണ് ടെൻ ഇയർ ചലഞ്ച് എന്ന ഹാഷ്‌ടാഗ്. പത്ത് വർഷം കോണ്ട് സംഭവിച്ച് മാറ്റം ഫോട്ടോകളിലൂടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്. . പല താരങ്ങളും വെല്ലുവിളി ഏറ്റെടുത്ത് ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. നടിയും യുവതാരം ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്‌റിയ നസീമും ആ വെല്ലുവിളി ഏറ്റെടുത്തു.
പത്ത് വർഷം കൊമ്ട് തനിക്കുണ്ടായ മാറ്റം രണ്ട് ചിത്രങ്ങളിലൂടെയാണ് നസ്‌റിയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. പത്തുവർഷം മുമ്പുള്ള സ്‌കൂൾ യൂണിഫോം ധരിച്ചുനിൽക്കുന്ന ഫോട്ടോയാണ് നസ്രിയ തന്റെ പുതിയ ചിത്രത്തിനൊപ്പം പോസ്റ്ര് ചെയ്തത്.
നസ്‌റിയയുടെ ടെൻ ഇയർ ചലഞ്ചിന് ഒരു ലക്ഷത്തിലധികം ലൈക്കുകളും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്. നസ്‌റിയയ്ക്ക് ഒരു മാറ്റവുമില്ല, അന്നും ഇന്നും സുന്ദരിയായിരിയ്ക്കുന്നു എന്നിങ്ങനെയാണ് കമന്റുകൾ.