വാഷിംഗ്ടൺ: അമേരിക്കൻ ജയിലുകളിൽ കൊടുംകുറ്റകൃത്യങ്ങൾ നടത്തിയതിനെ തുടർന്ന് വധശിക്ഷ കാത്തുകഴിയുന്നത് 51 സ്ത്രീകൾ. അതിനിഷ്ഠൂരമായ കൊലപാതകങ്ങൾ നടത്തിയതിനെ തുടർന്നാണ് ഇവരിൽ പലരും വർഷങ്ങളായി ജയിലിൽ കഴിയുന്നത്.
പല സാഹചര്യങ്ങളിലായി ഇവർ അയൽക്കാരെയും കുട്ടികളെയും കാമുകന്മാരെയും അപരിചിതരേയും കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശരീരഭാഗങ്ങൾ മുറിച്ചു മാറ്റിയും പട്ടിണിക്കിട്ടും ജീവനോടെ കുഴിച്ചിട്ടുമാണ് പല കൊലപാതകങ്ങളും നടത്തിയത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇതുവരെ 54 സ്ത്രീ കുറ്റവാളികളുടെ വധശിക്ഷയാണ് അമേരിക്ക നടപ്പാക്കിയത്. 2015-ലാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ സ്ത്രീക ളുടെ വധശിക്ഷ നടപ്പാക്കിയത്.