actress-namitha

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികൾക്ക് നേരെയുള്ള അശ്ലീല വാക്കുകൾ ഉപയോഗിക്കുന്നത് ഇന്ന് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. അത് സിനിമാ താരങ്ങളായാലും പോലും വെറുതെ വിടില്ലെന്ന പ്രവണതയും കൂടിവരികയാണ്. എന്നാൽ ഇന്റഗ്രാനിലൂടെ 'നിന്റെ വാഷ് ചെയ്യാത്ത ടീ ഷർട്ട് ഒന്നു തരുമോ' എന്ന് ചോദിച്ച ആരാധകന് ചുട്ട മറുപടിയുമായാണ് നടി നമിതാ പ്രമോദ് രംഗത്ത് വന്നത്.

വാഷ് ചെയ്യാത്ത ടീ ഷർട്ട് ഒന്നു തരുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു 'താങ്കളുടെ സന്ദേശം സ്റ്റാറ്റസായി തീർച്ചയായും ഞാൻ ഇടുന്നതാണ്. ഇതോടെ സ്ത്രീളെല്ലാം ഇതേപ്പറ്റി മനസിലാക്കുകയും അവരുടെ അലക്കാത്ത വസ്ത്രങ്ങൾ താങ്കൾക്ക് അയച്ച്‌ തരുന്നതുമായിരിക്കും.യാതൊരു ചിലവുമില്ലാതെ ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുൻകെെ എടുത്ത താങ്കൾക്ക് ഒരായിരം നന്ദി അറിയിക്കുന്നു. തീർച്ചയായും താങ്കളുടെ ഈ പ്രവർത്തനം അഭിനന്ദനമർഹിക്കുന്നു. ദയവായി താങ്കളുടെ വിലാസം അയച്ചു തരൂ'. നമിത കുറിച്ചു.

actress-

പെട്ടെന്ന് തന്നെ നമിതയുടെ മറുപടി വെെറലായി. നിരവധി പേർ നമിതയെ അഭിനന്ദിച്ച് രംഗത്ത് വന്നത്. വാഷ് ചെയ്യാത്ത നിരവധി ഷർട്ടുകൾ സ്ത്രീകൾ അയാളുടെ വിലാസത്തിൽ അയച്ചു കൊടുക്കുകയാണ് വേണ്ടതെന്ന രീതിയിൽ കമെന്റുകളും വന്നു.