suraj-venjaramoodu-dileep

2008ൽ മലയാളത്തിൽ പുറത്തിറങ്ങിയ പാസഞ്ചർ എന്ന ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ദിലീപും ശ്രീനിവാസനും തകർത്ത് അഭിനയിച്ച സിനിമിയിൽ നെടുമുടി വേണു ചെയ്‌ത ടാക്‌സി ഡ്രൈവറുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം ഉദ്ദേശിച്ചിരുന്നത് അന്ന് മലയാള സിനിമയിലെ കത്തിനിന്ന ഹാസ്യതാരമായിരുന്ന സുരാജ് വെഞ്ഞാറമൂടിനെയായിരുന്നുവെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ വെളിപ്പെടുത്തി. പക്ഷേ ആ കഥാപാത്രത്തിലേക്ക് നെടുമുടി വേണുവിനെ നിർദ്ദേശിച്ചത് ദിലീപാണെന്നും അദ്ദേഹം കൗമുദി ചാനലിലെ ഡ്രീം ‌ഡ്രൈവ് പരിപാടിയിൽ വെളിപ്പെടുത്തി.

രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ,​ പാസഞ്ചറിൽ രണ്ട് വാഹനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്ന് ട്രെയിനും മറ്റൊന്ന് നെടുമുടി വേണു ഉപയോഗിക്കുന്ന പഴയ അംബാസിഡർ കാറും. ട്രെയിനിലുള്ള ഷൂട്ടിംഗ് ഇന്നത്തെപ്പോലെ തന്നെ അന്നും വളരെ ചലഞ്ചിംഗ് ആയിരുന്നു. കഥയിൽ ഒരു റിലീഫ് കൊണ്ടുവരുന്ന കഥാപാത്രം ആയിരുന്നു നെടുമുടി വേണുവിന്റേത്. ആദ്യം ഞാനും ശ്രീനിവാസനും ഈ കഥാപാത്രത്തിലേക്ക് സുരാജ് വെഞ്ഞാറമൂടോ അങ്ങനെ ആരെയെങ്കിലുമാണ് ആലോചിച്ചിരുന്നത്. അപ്പോൾ ദിലീപാണ് നെടുമുടി വേണുവിന്റെ പേര് പറഞ്ഞത്. ഈ കഥാപാത്രത്തിന് വയസനും ചൊറിയനുമായ ഒരാളാണ് നല്ലതെന്നും നെടുമുടി വേണുവായിരിക്കും കഥാപാത്രത്തിന് ചേരുന്നതെന്നും ദീലീപ് നിർദ്ദേശിച്ചതായും രഞ്ജിത് ശങ്കർ വെളിപ്പെടുത്തി.

ആ സിനിമയിൽ സുരാജ് വെഞ്ഞാറമൂടിന് പകരം നെടുമുടി വേണുവിനെ നിർദ്ദേശിച്ചത് ദിലീപെന്ന് സംവിധായകന്റെ വെളിപ്പെടുത്തൽ. ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

വീഡിയോ കാണാം...