srikant-jana-krishna-saga

ഭുവനേശ്വർ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശ്രീകാന്ത് ജെനയെയും മുൻ എം.എൽ.എ കൃഷ്ണ ചന്ദ്ര സാഗരിയെയും അച്ചടക്ക നടപടിയെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കി. ഒഡീഷയിലെ കോൺഗ്രസ് പാർട്ടി അച്ചടക്ക സമിതി കൺവീനറായ ആനന്ദ്പ്രസാദ് സേഥിയാണ് ശ്രീകാന്തിനെയും ചന്ദ്ര സാഗരിയയും പാർട്ടി വിരുദ്ധ നടപടി സ്വീകരിച്ചതിന്റെ പേരിൽ പുറത്താക്കിയത്. മാദ്ധ്യമങ്ങളോട് കോൺഗ്രസിനെതിരായി സംസാരിച്ചതാണ് നടപടിക്ക് കാരണം.

'അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സമ്മതത്തോടെ ജെന, സാഗരിയ എന്നിവരെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നു'- സേഥി പറഞ്ഞു.

കഴിഞ്ഞ യു.പി.എ സർക്കാരിൽ മന്ത്രിയായിരുന്നു ജെന. ദളിത് നേതാവായ സാഗരിയ കൊറാപുത് എം.എൽ.എയായിരുന്നു. നവംബറിൽ അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. ശ്രീകാന്ത് ജെനയും പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചയാളാണ്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അംഗീകാരമനുസരിച്ച് ജേന, സാഗരിയ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ കോൺഗ്രസ് അച്ചടക്കസമിതിയുടേതാണ് നടപടി. ഒഡീഷയിൽ നിന്നുള്ള നേതാക്കളാണിവർ. കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്നാണ് ഇരുവരെയും പുറത്താക്കിയത്. ഒഡീഷയിലെ സുന്ദർഗഡ് എം.എൽ.എയായ ജോഗേഷ് സിംഗിനെ രണ്ട് ദിവസം മുമ്പ് കോൺഗ്രസ് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് നേതാക്കളെ പുറത്താക്കിയിരിക്കുന്നത്.