joshi-director

മലയാളസിനിമയുടെ ഹിറ്റ് മേക്കറായാണ് സംവിധായകൻ ജോഷിയെ വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിയെ സൂപ്പർതാരമാക്കി മാറ്റുന്നതിൽ ജോഷി വഹിച്ച പങ്ക് ചെറുതല്ല. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും സൂപ്പർഹിറ്റായ ന്യൂഡൽഹി ജോഷിയുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു. തുടർന്ന് സംഘം, നായർസാബ്, മഹായാനം, കൗരവർ, ധ്രുവം എന്നീ ചിത്രങ്ങൾ ഈ ഹിറ്റു കൂട്ടുകെട്ടിൽ നിന്ന് പിറവിയെടുത്തു. ജനുവരി ഒരോർമ്മ, നമ്പർ 20 മദ്രാസ് മെയിൽ, നാടുവാഴികൾ, നരൻ എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലിനും ജോഷി സൂപ്പർഹിറ്റുകൾ സമ്മാനിച്ചു.

joshi-director

ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ സൂപ്പർ സ്റ്റാറായാലും മെഗാസ്‌റ്റാറായാലും ജോഷിയ്‌ക്ക് ഒരുപോലെയാണ്. പലപ്പോഴും സെറ്റിൽ വച്ച് വമ്പൻ താരങ്ങളോട് പോലും ക്ഷോഭിച്ചും, പൊട്ടിത്തെറിച്ചുമൊക്കെ ജോഷി സിനിമ ഭംഗിയാക്കാൻ ശ്രമിക്കാറുണ്ട്. മമ്മൂട്ടി ഉറങ്ങിപോയതിന്റെ പേരിൽ 'ആരാത്രി 'എന്ന ചിത്രം ആദ്യം ക്യാൻസൽ ചെയ്‌ത ചരിത്രവും ജോഷിക്കുണ്ട്. പിന്നീട് മമ്മൂട്ടി സോറി പറഞ്ഞതിനെ തുടർന്നാണ് ചിത്രം പുനരാരംഭിച്ചതെന്നും പിന്നാമ്പുറകഥകളുണ്ട്.

prithvi-joshi-film

യുവസൂപ്പർതാരം പൃഥ്വിരാജിനും ഒരിക്കൽ ജോഷിയുടെ ശകാരം കേൾക്കേണ്ടി വന്നിട്ടുണ്ട്. റോബിൻഹുഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. ചിത്രത്തിൽ പൃഥ്വി ബൈക്ക് ഓടിച്ചു വരുന്ന ഒരു സീനുണ്ട് . ആ സീൻ പത്തോളം ടേക്ക് എടുത്തിട്ടും ജോഷിയ്‌ക്ക് ഇഷ്‌ടപ്പെട്ടില്ല. ഒടുവിൽ ക്ഷമ നശിച്ച് 'ആദ്യം നീ പോയി ബൈക്ക് ഓടിക്കാൻ പഠിക്ക് ' എന്നിട്ട് മതി ഷൂട്ടിംഗ് എന്ന് രാജുവിനോട് പറയേണ്ടി വന്നു. ആദ്യമൊന്ന് പേടിച്ചെങ്കിലും ചിത്രത്തിന്റെ സെറ്റിൽ ജോലിചെയ്യുന്ന മുതിർന്ന ടെക്‌നീഷ്യന്മാരും താരങ്ങളും ജോഷിയുടെ സ്വഭാവസവിശേഷത പറഞ്ഞു കൊടുത്തതോടെയാണ് പൃഥ്വിക്ക് സമാധാനമായത്.


ആദ്യം നീ പോയി ബൈക്കോടിക്കാൻ പഠിക്ക്, മമ്മൂട്ടിയെ മാത്രമല്ല ഈ സൂപ്പർതാരത്തെയും ജോഷി വിറപ്പിച്ചിട്ടുണ്ട്. ഈ വാർത്ത ഇംഗ്ളീഷിൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ