amit-shah

ന്യൂഡൽഹി: പന്നിപ്പനി പിടിപെട്ടതിനെ തുടർന്ന് എയിംസ് ആശുപത്രിയിൽ ചികിത്സ തേടിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ആശുപത്രി വിട്ടു. ഷാ ആശുപത്രിയിൽ നിന്നും മടങ്ങുകയാണെന്നും ഇപ്പോൾ സുഖം പ്രാപിച്ചെന്നും ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു.

കഴിഞ്ഞ ആഴ്‌ചയാണ് പന്നിപ്പനി പിടിപെട്ടതിനെ തുടർന്ന് അദ്ദേഹം എയിംസ് ആശുപത്രിയിൽ ചികിത്സ തേടിയത്. നെഞ്ച് വേദനയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തനിക്ക് പന്നിപ്പനി ബാധിച്ച കാര്യം അമിത് ഷാ തന്നെയാണ് പുറത്തുവിട്ടത്.

ട്വിറ്ററിലൂടെയാണ് പനി ബാധിച്ച കാര്യം അദ്ദേഹം പുറത്തറിയിച്ചത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാർത്ഥന കൊണ്ടും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് അമിത് ഷായുടെ ട്വീറ്റിൽ പറഞ്ഞിരുന്നു. അമിത് ഷായോട് സംസാരിച്ചുവെന്ന് അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ട്വീറ്റ് ചെയ്‌തിരുന്നു.