sania-mirza-in-pakistan
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം

ടെന്നിസ് താരം സാനിയ മിർസ പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിനെ വിവാഹം കഴിച്ചത് ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഒരു ഇന്ത്യൻ താരം ശത്രുരാജ്യത്ത് നിന്നും വിവാഹം കഴിക്കുന്നതാണ് ചിലരെ പ്രകോപിപ്പിച്ചത്. വിവാഹ ശേഷം സാനിയാ മിർസ ഇന്ത്യയ്‌ക്ക് വേണ്ടി മത്സരിക്കില്ലെന്നും ചിലർ പ്രചരിപ്പിച്ചിരുന്നു. പിന്നീട് ഇന്ത്യയ്‌ക്ക് വേണ്ടി കളത്തിലിറങ്ങിയ സാനിയാ മിർസ ഈ ആരോപണങ്ങൾക്കെല്ലാം ശക്തമായ മറുപടി നൽകുകയും ചെയ്‌തു. എന്നാൽ ഇന്ത്യയിലും മറ്റും ഗ്ലാമർ വേഷം ധരിക്കുന്ന സാനിയാ മിർസ പാകിസ്ഥാനിലെത്തിയപ്പോൾ പരമ്പരാഗത ഇസ്ലാമിക വേഷം ധരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇന്ത്യയിൽ സുരക്ഷിതരല്ലെന്ന് വിശ്വസിക്കുന്നവർക്ക് ഇതൊരു പാഠമാണെന്ന അടിക്കുറിപ്പോടെ പ്രചരിച്ച ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ കേരള കൗമുദി ഓൺലൈൻ പരിശോധിക്കുന്നു.

Getting there ..
slowly but surely 💪🏽🤰🏽➡️🏃🏾‍♀️🙃 pic.twitter.com/nFmCDmS8WS

— Sania Mirza (@MirzaSania) December 17, 2018


ഇന്ത്യയിൽ ജീവിക്കാൻ ഭയക്കുന്നവർ സാനിയാ മിർസയുടെ ഈ ചിത്രങ്ങൾ കാണണം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കിൽ പ്രചരിച്ചത്. ഇത് ഏറെ പേർ ഷെയർ ചെയ്യുകയും ചെയ്‌തു. എന്നാൽ ഈ ചിത്രം 2016 നവംബറിൽ കുടുംബ സമേതം സൗദി അറേബ്യയിൽ തീർത്ഥാടനം നടത്താൻ എത്തിയപ്പോൾ എടുത്തതായിരുന്നു എന്നതാണ് സത്യം. എന്നാൽ പാകിസ്ഥാനിലെ പല പൊതുവേദികളിലും സാനിയ മിർസ ഗ്ലാമർ വേഷങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്‌തിരുന്നു.

Happy Birthday Baba 🎂 from traveling the world with me to teaching me to deal with the biggest of problems with a smile and always having our backs .. Thank you for being our Baba ❤️ #ImranMirza pic.twitter.com/dZDGmmvvLY

— Sania Mirza (@MirzaSania) September 18, 2018