modi-josh-bolluwwod

ഉറി ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്ട്രൈക്ക് പ്രമേയമായി അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം 'ഉറി ദി സർജിക്കൽ സ്‌ട്രൈക്ക്' എന്ന ചിത്രത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബയിൽ നാഷണൽ മ്യൂസിയം ഒഫ് ഇന്ത്യൻ സിനിമ ഉദ്‌ഘാടനം ചെയ്‌ത ശേഷം സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. 'എത്രത്തോളമായിരുന്നു ആവേശം?' എന്ന ചോദ്യത്തിന് 'ഹൈ സർ' എന്നാണ് താരങ്ങൾ ഉത്തരം നൽകിയത്.

modi-josh-bolluwwod

ചടങ്ങിൽ അമീർഖാൻ, കങ്കണ റോണത്ത് തുടങ്ങിയ താരങ്ങളും പങ്കെടുത്തു. സിനിമാ മേഖലയെ കുറിച്ചുള്ള മോദിയുടെ വീക്ഷണവും ചിന്തകളും തീർത്തും പ്രചോദനകരമാണെന്നാണ് അമീർ പ്രതികരിച്ചത്. മുംബയിൽ നാഷണൽ മ്യൂസിയം ഒഫ് ഇന്ത്യൻ സിനിമയുടെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് അമീർ മോദിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

That moment when our Honorable Prime Minister, @narendramodi says #HowsTheJosh? Definitely, HIGH SIR!@vickykaushal09 @yamigautam @SirPareshRawal @AdityaDharFilms @RonnieScrewvala @zeemusiccompany pic.twitter.com/SKGZ21XmaI

— RSVPMovies (@RSVPMovies) January 19, 2019

'സിനിമാ മേഖലയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ എത്ര മനോഹരമാണ്. വളരെ ശുഭപ്രതീക്ഷയാണ് അത് സിനിമയ്‌ക്ക് നൽകുന്നത്. അദ്ദേഹത്തിന്റെ പ്രതീക്ഷയും വീക്ഷണവും ചിന്തകളുമെല്ലാം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തീർത്തും പ്രചോദനകരമാണ്'- അമീർ പറഞ്ഞു. മോദിയുടെ പ്രസംഗം ഏറെ പ്രോത്സാഹജനകമാണെന്നായിരുന്നു സംവിധായകൻ കരൺ ജോഹറിന്റെ അഭിപ്രായം. ലോക സാമ്പത്തിക ഫോറം പോലെ സിനിമാ മേഖലയിലും അത്തരമൊരു കൂട്ടായ്‌‌മയുണ്ടാകണമെന്ന് മോദി പറഞ്ഞത് പ്രതീക്ഷപരമാണെന്ന് കരൺ വ്യക്തമാക്കി.