kaumudy-news-headlines

1. വിശ്വാസികള്‍ക്ക് എതിരെ സി.പി.എം തെറ്റായ നിലപാട് എടുത്തിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെ കുറിച്ച് ബോധ്യമുണ്ട്. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ സമരം പൂര്‍ണ പരാജയം ആണെന്ന് അവര്‍ തന്നെ സമ്മതിച്ചു. ിശ്വാസികളെ ഒരുമിപ്പിക്കാന്‍ ശ്രമം നടന്നു, പക്ഷേ വിജയിച്ചില്ല. 991-ലെ ഹൈക്കോടതിയുടെ ശബരിമല വിധി നിയമപരം ആയിരുന്നില്ല. അതിനാല്‍ ആ തെറ്റായ വിധിയെ സുപ്രീംകോടതി തിരുത്തുക ആണ് ചെയ്തത്. കോടതിക്ക് എതിരെ നീങ്ങാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാരിന് നേരെ തിരിഞ്ഞു എന്നും പിണറായി വിജയന്‍

2. നവോത്ഥാന കാഴ്ചകള്‍ മുന്നോട്ടു വയ്ക്കുന്ന മതനിരപേക്ഷ സമൂഹം വെല്ലുവിളികള്‍ നേരിടുന്നു. സമൂഹത്തില്‍ ജാതി മേധാവിത്ത ശക്തികള്‍ ഉയര്‍ന്ന് വരുന്നതായി പിണറായി. വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെ കുറിച്ച് ബോധ്യമുണ്ട്. വിശ്വാസികള്‍ക്ക് എതിരെ സര്‍ക്കാര്‍ നിലപാടെടുത്തു എന്ന് ബി.ജെ.പി പ്രചരിപ്പിച്ചു. സി.പി.എമ്മിനോടൊപ്പം നില്‍ക്കുന്നത് വിശ്വാസികളാണ.് സി.പി.എമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി. കേരള സമൂഹത്തിന്റെ വലതുപക്ഷ വത്കരണം ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

3. പിണറായി വിജയന്‍ രാജ്യത്തെ അവസാനത്തെ സി.പി.എം മുഖ്യമന്ത്രി ആയിരിക്കും എന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. ജനസംഘം മുതല്‍ പി.ഡി.പി വരെയുള്ള സംഘടനകളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട സി.പി.എം ആര്‍.എസ്.പിയെ മതേതരത്വം പഠിപ്പിക്കേണ്ട. സര്‍ക്കാരിന് എതിരായ ഷിബു ബേബി ജോണിന്റെ കടന്നാക്രമണം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ

4. ബി.ജെ.പി പരസ്യമായി വര്‍ഗീയത പറയുമ്പോള്‍ സി.പി.എം പരസ്യമായി മതേതരത്വം പറയുകയും എന്നാല്‍ അവരുടെ ഓരോ ശ്വാസത്തിലും വര്‍ഗീയത നിഴലിച്ച് നില്‍ക്കുന്നു. ഇതിന് ഉദാഹരണം ആണ് ന്യൂനപക്ഷത്തെ ലക്ഷ്യംവച്ച് കൊണ്ട് ആര്‍.എസ്.പിക്ക് എതിരെ ബി.ജെ.പി ബാദ്ധവം ആരോപിക്കുന്നത് എന്നും ഷിബു ബേബി ജോണ്‍

5. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്ന് എ.ഐ.ഡി.എം.കെ അംഗവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈ. തമിഴ്നാട്ടില്‍ ബി.ജെ.പിയെ വളര്‍ത്തേണ്ട കാര്യം തങ്ങള്‍ക്കില്ല ന്നെ് പ്രഖ്യാപനം. അതേസമയം, എ.ഐ.എ.ഡി.എം.കെ നിലപാടിന് എതിരെ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയും രംഗത്ത്

6. പാര്‍ട്ടി സ്ഥാനം പോകുമെന്ന് ഭയമുള്ള തമ്പിദുരൈക്ക് എ.ഐ.എ.ഡി.എം.കെയുടെ നിലപാട് തീരുമാനിക്കാന്‍ കഴിയില്ലെന്ന് ആക്ഷേപം. സഖ്യത്തിന് താല്‍പര്യമില്ലെങ്കില്‍ എന്തിന് ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നത് എന്നും ചോദ്യം. തമിഴ്നാട്ടില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ ബി.ജെ.പിയുമായി എ.ഐ.എ.ഡി.എം.കെ സഖ്യമുണ്ടാക്കണം എന്ന് ആര്‍.എസ്.എസ് നേതാവ് എസ്. ഗുരുമൂര്‍ത്തിയും

7. ശബരിമല വിഷയം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ. സര്‍ക്കാരിന്റെ പിടിവാശി ദോഷം ചെയ്‌തെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ആവശ്യം. മുന്‍പ് എങ്ങുമില്ലാത്ത രീതിയില്‍ ഭക്തര്‍ പിന്തിരിഞ്ഞു നിന്ന സാഹചര്യം ആണ് ഉണ്ടായതെന്നും സുപ്രീം കോടതിയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക നല്‍കി സര്‍ക്കാര്‍ അടി ഇരന്ന് വാങ്ങിയെന്നും ശശികുമാര വര്‍മ്മയുടെ വിമര്‍ശനം

8. അതേസമയം, ശബരിമല തീര്‍ത്ഥാടനത്തിന് സമാപനം ആയി. തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറിയതിനു ശേഷം നട അടച്ചു. പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് അവസരം ഉണ്ടായിരുന്നത്. ഒന്നരക്കോടിയോളം തീര്‍ത്ഥാടകര്‍ ഈ സീസണില്‍ എത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്.

9. ഇന്ധനവില വര്‍ധന തുടരുന്നു. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 23 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചു. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 72.90 രൂപയും ഡീസലിന് 69.03 രൂപയുമാണ് വില. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 2.08 രൂപയും ഡീസലിന് 3.01 രൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിക്കുക ആണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 62.70 ഡോളറായി

10. വിദേശ വിപണിയില്‍ ഒകേ്ടാബറില്‍ 86.6 ഡോളര്‍ എത്തിയ ശേഷം ക്രൂഡ് വില കുറഞ്ഞെങ്കിലും വീണ്ടും ഉയരുക ആണ്. കൂടിയ വിലയില്‍ നിന്ന് ക്രൂഡിന്റെ വില ഇടിഞ്ഞെങ്കിലും വിദേശത്തെ ഇടിവിന്റെ പകുതിയില്‍ താഴെ മാത്രമേ ഇന്ത്യയിലെ ഇന്ധനവിലയില്‍ കുറവ് വരുത്തിയിട്ടുള്ളൂ

11. മുനമ്പം മനുഷ്യ കടത്തുമായി ബന്ധപ്പെട്ടവര്‍ ഗുരുവായൂരിലും താമസിച്ചിരുന്നതായി കണ്ടെത്തല്‍. മൂന്നു ഹോട്ടലുകളിലായി ഒരാഴ്ച ഗുരുവായൂരിലെ വിവിധ ലോഡ്ജുകളില്‍ തങ്ങിയത് ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ 91 പേര്‍. മുനമ്പത്തു നിന്ന് കടല്‍മാര്‍ഗം കടന്നതായി സംശയിക്കുന്നവര്‍ ഒരാഴ്ച ഗുരുവായൂരിലും തങ്ങി.

12. ഈ മാസം നാലു മുതല്‍ 11വരെ. സി.എ.ടവര്‍, പ്രസാദം ഇന്‍, പ്രാര്‍ഥന ഇന്‍ എന്നീ ഹോട്ടലുകളില്‍ ആയിരുന്നു താമസം. ഹിന്ദിയും തമിഴുമാണ് ഇവര്‍ സംസാരിച്ചിരുന്നത് എന്ന് ഹോട്ടല്‍ ജീവനക്കാര്‍. ഡല്‍ഹി മദാര്‍ഗിരി അംബേദ്കര്‍ കോളനിയില്‍ നിന്നുള്ള സംഘത്തില്‍ ശ്രീലങ്കന്‍ പാസ്‌പോര്‍ട്ട് ഉള്ളവരും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ ഇവര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പികള്‍ പൊലീസ് ശേഖരിച്ചു

13. ബോട്ടില്‍ കയറ്റാതെ തിരിച്ചയച്ചവരില്‍ നിന്നാണ് സംഘം ഗുരുവായൂരില്‍ താമസിച്ചിരുന്നതായി വിവരം കിട്ടിയത്. ഗുരുവായൂരില്‍ നിന്ന് ചോറ്റാനിക്കരയിലേക്കും അവിടെ നിന്ന് ചെറായിലേക്കുമാണ് സംഘം പോയതെന്ന് പൊലീസ് കണ്ടെത്തി ഇരുന്നു