-jackie-chan

ഒരു കാലത്ത് ഹോളിവുഡ് സിനിമകളെ ഞെട്ടിച്ച സിനിമാ താരമാണ് ജാക്കി ചാൻ. തനതായ ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ ജാക്കി ചാൻ സിനിമകൾക്ക് ലോകമെങ്ങും ആരാധകർ ഉണ്ടായിരുന്നു. ഇന്നും ജാക്കിയുടെ സിനിമകൾക്ക് വൻ ജനപിന്തുണയാണ് ഉള്ളത്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ തന്റെ ആത്മകഥയായ നെവർ ഗ്രോ അപ്പിൽ താരം നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

തന്റെ സ്‌കൂൾ പഠനകാലത്തെക്കുറിച്ചാണ് താരത്തിന് ഏറ്റവും കൂടുതൽ നിരാശയുള്ളത്. സ്‌കൂൾ കാലത്ത് നല്ലത് പോലെ പഠിച്ചിരുന്നുവെങ്കിൽ ഇന്ന് ജീവിതം കുറച്ച് കൂടി നല്ലതാകുമായിരുന്നുവെന്ന് താരം പറയുന്നു. ഒരുപാട് തെറ്റുകൾ ചെയ്യുന്നതിൽ നിന്നും മാറി നിൽക്കാനും കഴിയുമായിരുന്നു. ചെറുപ്പകാലത്ത് നിരവധി സ്ത്രീകളുടെ കൂടെ താൻ അന്തിയുറങ്ങിയിട്ടുണ്ടെന്നും അതിൽ പലരുടെയും പേര് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും താരം പറഞ്ഞത് ഏറെ വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. തന്റെ കുടുംബത്തെയും പിതാവിനെയും വഞ്ചിക്കുകയാണ് ചെയ്‌തത്. തെറ്റുകൾ മനുഷ്യ സഹജമാണ് അത് ഏറ്റ് പറഞ്ഞ് തിരുത്തുന്നതിലാണ് കാര്യം. തന്റെ കഥ കേട്ടതിന് ശേഷം മറ്റാർക്കും ഇങ്ങനെ ചെയ്യാൻ തോന്നരുതെന്നും ജാക്കി പറയുന്നു. എന്നാൽ തന്റെ തെറ്റുകൾ പൊറുത്ത് നേർവഴിയിലേക്ക് നയിച്ചത് ഭാര്യയാണെന്നും ജാക്കി ചാൻ കൂട്ടിച്ചേർത്തു.

2015ൽ ചൈനീസ് ഭാഷയിലാണ് ജാക്കി ചാന്റെ ആത്മകഥ പുറത്തിറങ്ങിയത്. എന്നാൽ അടുത്തിടെ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ കൂടി പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.