തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന രാഹുൽ ഈശ്വറിനെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. എത്ര സമയം സംസാരിക്കാൻ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഢിത്തം മാത്രം പറഞ്ഞിട്ട്, മറ്റൊരാൾ സംസാരിക്കുവാൻ തുടങ്ങുമ്പോൾ മുതൽ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരലും പൊക്കിപ്പിടിച്ച് അക്ഷമനാകുന്ന രാഹുലീശ്വറിനെ കാണുമ്പോൾ മുള്ളാൻ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസ് കാരനെന്നാണ് എനിക്കു തോന്നുന്നതെന്ന് ശാരദക്കുട്ടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എത്ര സമയം സംസാരിക്കാൻ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഢിത്തം മാത്രം പറഞ്ഞിട്ട്, മറ്റൊരാൾ സംസാരിക്കുവാൻ തുടങ്ങുമ്പോൾ മുതൽ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരലും പൊക്കിപ്പിടിച്ച് അക്ഷമനാകുന്ന രാഹുലീശ്വറിനെ കാണുമ്പോൾ മുള്ളാൻ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസ് കാരനെന്നാണ് എനിക്കു തോന്നുന്നത്..
'അഭിലാഷിനേക്കാൾ മുന്നേ നാഷനൽ ചാനലുകളിൽ വരെ ചർച്ച ചെയ്ത് തഴക്കവും പഴക്കവും' വന്നിട്ടും ഈ പയ്യനെന്താ വളർച്ചയെത്താത്തത്?