1. ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍ എന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതം ചെയ്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മ കുമാര്‍. പ്രശ്ന പരിഹാരത്തിന് ആവും വിധം ശ്രമിക്കും. ശബരിമല പ്രശ്നം രമ്യമായി പരിഹരിക്കണം എന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആഗ്രഹം എന്നും പ്രതികരണം. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ
2. സര്‍ക്കാരിന്റെ പിടിവാശി ദോഷം ചെയ്തു. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടണം.. മുന്‍പ് എങ്ങുമില്ലാത്ത രീതിയില്‍ ഭക്തര്‍ പിന്തിരിഞ്ഞു നിന്ന സാഹചര്യം ആണ് ഉണ്ടായതെന്നും സുപ്രീംകോടതിയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക നല്‍കി സര്‍ക്കാര്‍ അടി ഇരന്ന് വാങ്ങിയെന്നും ശശികുമാര വര്‍മ്മ
3. അതേസമയം, നീണ്ട അക്രമസംഭവങ്ങള്‍ക്ക് വേദിയായ ശബരിമലയില്‍ തീര്‍ത്ഥാടന കാലം സമാപിച്ചു. തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറിയ ശേഷം തന്ത്രി നട അടച്ചു. പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് അവസരം ഉണ്ടായിരുന്നത്. ഒന്നരക്കോടിയോളം തീര്‍ത്ഥാടകര്‍ ഈ സീസണില്‍ എത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്
4. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നടത്തി വന്ന സമരം അവസാനിപ്പിച്ചു. . തീരുമാനം, ശബരിമല നട അടച്ചതും പുനപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് മാറ്റുകയും ചെയ്ത സാഹചര്യത്തില്‍. വിശ്വാസ സംരക്ഷണത്തിനായുള്ള സമരം പൂര്‍ണ വിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള
5. ശബരിമല പ്രശ്നം രാഷ്ട്രീയമായി ഉയര്‍ത്തി സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചത് 48 ാം ദിവസം. പാര്‍ട്ടി അണികളില്‍ ആവേശം പകര്‍ന്ന സമരം മുന്നോട്ട് പോകുന്തോറും പ്രതീക്ഷിച്ച വിജയം കണ്ടില്ല. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ പിന്‍വലിക്കണം എന്ന സമരത്തിന്റെ പ്രധാന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍ നിരോധനാജ്ഞ പിന്‍വലിച്ചത് മകരവിളക്കിന് ശേഷം
6. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിവന്ന സമരം പൂര്‍ണ പരാജയം എന്ന് അവര്‍ തന്നെ സമ്മതിച്ചു എന്ന് മുഖ്യമന്ത്രി. വിശ്വാസികള്‍ക്ക് എതിരെ സി.പി.എം തെറ്റായ നിലപാട് എടുത്തിട്ടില്ല. വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെ കുറിച്ച് ബോധ്യമുണ്ട്. 1991-ലെ ഹൈക്കോടതി വിധി നിയമപരം ആയിരുന്നില്ല. അതിനാല്‍ ആ തെറ്റായ വിധിയെ സുപ്രീംകോടതി തിരുത്തുക ആണ് ചെയ്തത്. കോടതിക്ക് എതിരെ നീങ്ങാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാരിന് നേരെ തിരിഞ്ഞു എന്നും പിണറായി വിജയന്‍
7. നവോത്ഥാന കാഴ്ചകള്‍ മുന്നോട്ടു വയ്ക്കുന്ന മതനിരപേക്ഷ സമൂഹം വെല്ലുവിളികള്‍ നേരിടുന്നു. വിശ്വാസികള്‍ക്ക് എതിരെ സര്‍ക്കാര്‍ നിലപാടെടുത്തു എന്ന് ബി.ജെ.പി പ്രചരിപ്പിച്ചു. സി.പി.എമ്മിനോടൊപ്പം നില്‍ക്കുന്നത് വിശ്വാസികളാണ.് സി.പി.എമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും പിണറായി
8. വിമര്‍ശനങ്ങള്‍ക്കിടെ, ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍മ്മസമിതി നടത്തുന്ന അയ്യപ്പഭക്ത സംഗമത്തിന് പുത്തരിക്കണ്ടം മൈതാനിയില്‍ തുടക്കം. അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല മുഖ്യ പ്രഭാഷണം നടത്തും. ഭക്ത സംഗത്തിന് മുന്നോടിയായി നാമജപയാത്ര നടന്നു
9. പിണറായി വിജയന്‍ രാജ്യത്തെ അവസാനത്തെ സി.പി.എം മുഖ്യമന്ത്രി എന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. ജനസംഘം മുതല്‍ പി.ഡി.പി വരെയുള്ള സംഘടനകളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട സി.പി.എം ആര്‍.എസ്.പിയെ മതേതരത്വം പഠിപ്പിക്കേണ്ട. സര്‍ക്കാരിന് എതിരായ ഷിബു ബേബി ജോണിന്റെ കടന്നാക്രമണം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ
10. ബി.ജെ.പി പരസ്യമായി വര്‍ഗീയത പറയുമ്പോള്‍ സി.പി.എം പരസ്യമായി മതേതരത്വം പറയുന്നു. അവരുടെ ഓരോ ശ്വാസത്തിലും വര്‍ഗീയത നിഴലിച്ച് നില്‍ക്കുന്നു. ന്യൂനപക്ഷത്തെ ലക്ഷ്യംവച്ച് കൊണ്ട് ആര്‍.എസ്.പിക്ക് എതിരെ ബി.ജെ.പി ബാന്ധവം ആരോപിക്കുന്നത് ഇതിന് ഉദാഹരണം എന്നും ഷിബു ബേബി ജോണ്‍
11. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള നീക്കത്തിന് പണം കണ്ടെത്താന്‍ അടവ് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രേഖകളില്ലാത്ത ഏഴ് ലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്ക് താത്കാലികമായി സംരക്ഷണമൊരുക്കാന്‍ തയാറെന്ന് ട്രംപിന്റെ വാഗ്ദാനം. എന്നാല്‍ മതില്‍ കെട്ടാനുള്ള ഫണ്ടിലേക്ക് 5.7ബില്യണ്‍ ഡോളര്‍ തുക നല്‍കണം എന്നും ആവശ്യം
12. നിലപാട് അംഗീകരിച്ചാല്‍ അഭയാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള സംരക്ഷണം ഒരുക്കും. ട്രംപിന്റെ പ്രഖ്യാപനം, വൈറ്റ്ഹൗസില്‍ നിന്ന് നടത്തിയ അഭിസംബോധനയില്‍. . അതേസമയം വാഗ്ദാനങ്ങള്‍ ഒന്നും സ്വീകരിക്കില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി നേരത്തെ വ്യക്തമാക്കിയിരുന്നു