rahul-

ഡെറാഡൂൺ : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി പക്വത പ്രകടിപ്പിച്ച് തുടങ്ങിയെന്ന് ബി.ജെ.പി എം.പി സരോജ് പാണ്ഡെ. കോൺഗ്രസ് അദ്ധ്യക്ഷൻ അടുത്തിടെ നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ സംബന്ധിച്ച ചോദ്യത്തോടായിരുന്നു പ്രതികരണം

ഛത്തീസ്ഗഡിൽനിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായ സരോജ് പാണ്ഡെ നേരത്തെ രാഹുലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 40 വയസിനുശേഷവും കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നയാളെ അറിവുള്ള വ്യക്തിയെന്ന് വിശേഷിപ്പിക്കാനാവില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.

'വ്യാപം അഴിമതി ഫലപ്രദമായി ഉപയോഗിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ബി.ജെ.പി ഒരു തരത്തിലുള്ള അഴിമതിയും നടത്തുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം റഫാൽ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.'- സരോജ് പാണ്ഡെ പറഞ്ഞു.