പുനർമൂല്യനിർണയ ഫലം
ആറാം സെമസ്റ്റർ ബി.എസ് സി/ ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.
പി.ജി പുനഃപ്രവേശനം 25 വരെ അപേക്ഷിക്കാം
വിദൂരവിദ്യാഭ്യാസം പി.ജി പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി ഒന്നും രണ്ടും സെമസ്റ്റർ (ഒന്നാം വർഷം) പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാർത്ഥികൾക്ക് മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനത്തിന് ഓൺലൈനായി 500 രൂപ പിഴയോടെ 25 വരെ അപേക്ഷിക്കാം. 2016ൽ പ്രവേശനം നേടിയപ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾ പുനഃപ്രവേശനത്തിന് അപേക്ഷിക്കേണ്ടതില്ല. ഇവർക്ക് ടോക്കൺ രജിസ്‌ട്രേഷൻ എടുക്കാം.
എം.കോം, എം.എ മലയാളം (2015 പ്രവേശനം), എം.എ ഇക്കണോമിക്‌സ്, സോഷ്യോളജി, ഹിന്ദി, ഇംഗ്ലീഷ്, ഫിലോസഫി, സംസ്‌കൃതം, ഹിസ്റ്ററി, അറബിക്, എം.എസ്‌സി മാത്‌സ് (2014, 2015 പ്രവേശനം) വിദ്യാർത്ഥികൾക്ക് റീ അഡ്മിഷന് അപേക്ഷിക്കാം. എം.എ പൊളിറ്റിക്‌സ് വിദ്യാർത്ഥികൾക്ക് റീ അഡ്മിഷൻ ഉണ്ടായിരിക്കില്ല. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ, രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്.ഡി.ഇ ഐ.ഡി/ടി.സി എന്നിവ സഹിതം എസ്.ഡി.ഇയിൽ ലഭിക്കേണ്ട അവസാന തീയതി 25. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0494 2407356, 2407494.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം (2014 പ്രവേശനം) രണ്ടാം സെമസ്റ്റർ ബി.എസ്‌സി പ്രിന്റിംഗ് ടെക്‌നോളജി റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 28 വരെയും 160 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് ഫെബ്രുവരി ഒന്ന് വരെ രജിസ്റ്റർ ചെയ്യാം. പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്, എക്‌സാമിനേഷൻഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673635 വിലാസത്തിൽ ഫെബ്രുവരി രണ്ടിനകം ലഭിക്കണം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ (സി.യു.സി.എസ്.എസ്) എം.സി.ജെ സപ്ലിമെന്ററി, രണ്ടാം സെമസ്റ്റർ എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കഷൻ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
എം.എ ഹിന്ദി പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.