തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിധിയിൽ കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കപ്പെടണമെന്ന് ആർട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീശ്രീ രവിശങ്കർ. സ്ത്രീ - പുരുഷ സമത്വത്തെ അനുകൂലിക്കുന്നു. എന്നാൽ അതിന്റെ പേരിൽ സമൂഹത്തിന്റെ ഘടനയെ തകർക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തിരുവന്നതപുരത്ത് ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിൽ നൽകിയ സന്ദേശത്തിലാണ് ശ്രീശ്രീ രവിശങ്കർ ഇക്കാര്യം ആവശ്യപ്പെട്ടത്.
മത സൗഹാർദ്ദത്തിനും സ്ത്രീപുരുഷ സമത്വത്തിനും പേരുകോട്ട സംസ്ഥാനമാണ് കേരളം. എന്നാൽ കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം. അവർക്ക് ആചാരങ്ങൾ പാലിക്കാനുള്ള അവകാശമുണ്ട്. അത് മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.