1. ശബരിമല ആചാര സംരക്ഷണവുമായി നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മാതാ അമൃതാനന്ദമയി. പ്രശ്നങ്ങള്‍ക്ക് കാരണം ക്ഷേത്ര ആരാധനയില്‍ അറിവില്ലാത്തത്. പരമ്പരാഗത ആചാരങ്ങള്‍ വേണ്ടവിധം പാലിച്ചില്ലെങ്കില്‍ പ്രതികൂല ഫലമുണ്ടാകും. എല്ലാ ക്ഷേത്രങ്ങള്‍ക്കും അതിന്റെതായ ആചാരങ്ങളും സങ്കല്‍പ്പങ്ങളും ഉണ്ടെന്നും തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മാതാ അമൃതാനന്ദമയി
2. സര്‍ക്കാരിന് 51നോട് പ്രത്യേക മമത എന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്റെ പരിഹാസം. അയ്യപ്പജ്യോതിയാണോ വനിതാ മതിലാണോ വലുതെന്ന് 2019ല്‍ വിശ്വാസികള്‍ തെളിയിക്കണം. ഈ അവസരം പാഴാക്കരുത്. പ്രാര്‍ത്ഥനയും ദര്‍ശനവും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്തവരാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നത് എന്നും സെന്‍കുമാര്‍
3. ശബരിമല ആചാര സംരക്ഷണത്തിനായി ശബരിമല കര്‍മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനിയില്‍ ആരംഭിച്ചത് വൈകിട്ട് നാല് മണിയോടെ. അയ്യപ്പ ഭക്ത സംഗമത്തിലും നാമജപ യാത്രയിലും പങ്കെടുത്തത് തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍
4. മുനമ്പം മനുഷ്യക്കടത്ത് കേസില്‍ തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പരിശോധന. പൊലീസ് നടപടി, രാമേശ്വരത്ത് നിന്നടക്കം നിരവധിപ്പേര്‍ ഓസ്‌ട്രേലിയയില്‍ പോകുന്നതിനായി കൊച്ചിയിലെത്തിയെന്ന് ബോധ്യപ്പെട്ടതോടെ. ഡല്‍ഹിയില്‍ നിന്ന് കസ്റ്റടിയിലെടുത്ത പ്രഭു അടക്കമുളള ഇടനിലക്കാരുടെ ചോദ്യം ചെയ്യലിനും തുടര്‍ച്ച
5. ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയ പകുതിയിലധികം പേര്‍ തമിഴ് സംസാരിക്കുന്നവര്‍ എന്ന് പൊലീസ്. ഇക്കൂട്ടത്തില്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുളള തമിഴ് വംശജരും ഉള്‍പ്പെട്ടതായി വിവരം. ഗുരുവായൂരിലും കൊടുങ്ങല്ലൂരിലുമായി ഇവര്‍ താമസിച്ച ലോഡ്ജുകളില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ രേഖകള്‍ ഇതിന് തെളിവെന്നും അന്വേഷണ സംഘം
6. ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയ ഇരുന്നൂറോളം പേരില്‍ പകുതിയോളം പേര്‍ക്ക് ബോട്ടിലെ തിരക്ക് മൂലം പോകാനായില്ലെന്ന് സൂചന. ഇവര്‍ സ്വദേശങ്ങളിലേക്ക് കടന്നെന്ന നിഗമനത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കി. പല അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും നിരവധിപ്പേരെ ഡിസംബര്‍ അവസാനവാരം മുതല്‍ കാണാനില്ലെന്നും കണ്ടെത്തല്‍
7. സംസ്ഥാന ബി.ജെ.പിയില്‍ തുടര്‍ന്നുവരുന്ന ഭിന്നത പരസ്യമാക്കി വീണ്ടും മുരളീധര പക്ഷം. യുവതി പ്രവേശനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വന്ന സമരം അവസാനിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതെ വി. മുരളീധരനും കെ. സുരേന്ദ്രനും. പരിവാര്‍ സംഘടനയായ കര്‍മ്മ സമിതിയിലേയ്ക്ക് പ്രതിഷേധ പരിപാടികള്‍ തിരിഞ്ഞതിലും നേതാക്കള്‍ക്കിടയില്‍ അതൃപ്തി. കെ. സുരേന്ദ്രന്‍ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ പാര്‍ട്ടി സ്വീകരിച്ച മൃദു സമീപനത്തിന് എതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു
8. അതിനിടെ, വിശ്വാസ സംരക്ഷണത്തിനായുള്ള സമരം പൂര്‍ണ വിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമല പ്രശ്നം രാഷ്ട്രീയമായി ഉയര്‍ത്തി സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചത് 48 ാം ദിവസം. പാര്‍ട്ടി അണികളില്‍ ആവേശം പകര്‍ന്ന സമരം മുന്നോട്ട് പോകുന്തോറും പ്രതീക്ഷിച്ച വിജയം കണ്ടില്ല. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ പിന്‍വലിക്കണം എന്ന സമരത്തിന്റെ പ്രധാന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍ നിരോധനാജ്ഞ പിന്‍വലിച്ചത് മകരവിളക്കിന് ശേഷം
9. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിവന്ന സമരം പൂര്‍ണ പരാജയം എന്ന് അവര്‍ തന്നെ സമ്മതിച്ചു എന്ന് മുഖ്യമന്ത്രി. വിശ്വാസികള്‍ക്ക് എതിരെ സി.പി.എം തെറ്റായ നിലപാട് എടുത്തിട്ടില്ല. വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെ കുറിച്ച് ബോധ്യമുണ്ട്. 1991-ലെ ഹൈക്കോടതി വിധി നിയമപരം ആയിരുന്നില്ല. അതിനാല്‍ ആ തെറ്റായ വിധിയെ സുപ്രീംകോടതി തിരുത്തുക ആണ് ചെയ്തത്. കോടതിക്ക് എതിരെ നീങ്ങാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാരിന് നേരെ തിരിഞ്ഞു എന്നും പിണറായി വിജയന്‍
10. നവോത്ഥാന കാഴ്ചകള്‍ മുന്നോട്ടു വയ്ക്കുന്ന മതനിരപേക്ഷ സമൂഹം വെല്ലുവിളികള്‍ നേരിടുന്നു. വിശ്വാസികള്‍ക്ക് എതിരെ സര്‍ക്കാര്‍ നിലപാടെടുത്തു എന്ന് ബി.ജെ.പി പ്രചരിപ്പിച്ചു. സി.പി.എമ്മിനോടൊപ്പം നില്‍ക്കുന്നത് വിശ്വാസികളാണ.് സി.പി.എമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും പിണറായി
11. ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍ എന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതം ചെയ്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മ കുമാര്‍. പ്രശ്ന പരിഹാരത്തിന് ആവും വിധം ശ്രമിക്കും. ശബരിമല പ്രശ്നം രമ്യമായി പരിഹരിക്കണം എന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആഗ്രഹം എന്നും പ്രതികരണം. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ
12. സര്‍ക്കാരിന്റെ പിടിവാശി ദോഷം ചെയ്തു. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടണം.. മുന്‍പ് എങ്ങുമില്ലാത്ത രീതിയില്‍ ഭക്തര്‍ പിന്തിരിഞ്ഞു നിന്ന സാഹചര്യം ആണ് ഉണ്ടായതെന്നും സുപ്രീംകോടതിയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക നല്‍കി സര്‍ക്കാര്‍ അടി ഇരന്ന് വാങ്ങിയെന്നും ശശികുമാര വര്‍മ്മ
13. ആലപ്പുഴക്കാരി കാര്‍ത്ത്യായനി അമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗ് ഗുഡ് വില്‍ അംബാസിഡറര്‍. 96ാം വയസ്സില്‍ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനി അമ്മ വിദൂര വിദ്യാഭ്യാസത്തിന്റെ കേരളത്തിലെ പ്രചാരകയായി തിരഞ്ഞെടുത്തു. കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം കാര്‍ത്ത്യായനി അമ്മയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനം