ടോക്കിയോ : ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായംകൂടിയ മനുഷ്യൻ മസാസോ നൊനാക അന്തരിച്ചു. 113 വയസായിരുന്നു.1905 ജൂലായിലായിരുന്നു ജപ്പാനിൽ മസാസോ നൊനാകോ ജനിച്ചത്. ഞായറാഴ്ച പുലർച്ചെയോടെ വടക്കൻ ജപ്പാനിലെ ഹൊക്കായ്ഡോ ദ്വീപിലെ വസതിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. ചെറുമകൾ യുകോ നൊനാകോയാണ് മരണവിവരം ലോകത്തെ അറയിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ലോകത്തിലെ ഏറ്റവു പ്രായം കൂടിയ മനുഷ്യൻ എന്ന ഗിന്നസ് ബഹുമതി അദ്ദേഹത്തെ തേടിയെത്തിയത്. 1931ൽ വിവാഹം കഴിച്ച നൊനാകെയ്ക്ക് അഞ്ച് മക്കളുണ്ട്.