china-gdp

ബെയ്ജിംഗ്: ഏഷ്യൻ ഭൂഖണ്ഡത്തിൽ പ്രധാനപ്പെട്ട സാമ്പത്തിക ശക്തിയായി വളർന്നു വരുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചെെനയും. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ദ്രുതഗതിയിൽ വളർച്ചയുണ്ടാകുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും മുൻപന്തിയിലാണ്. എന്നാൽ കഴിഞ്ഞ 28 വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ ജി.ഡി.പി നിരക്കാണ് 2018 ൽ ചെെനയിൽ റിപ്പോർട്ട് ചെയ്യാൻ പോകുന്നതെന്ന് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആഭ്യന്തര ആവശ്യകതകൾ ദുർബലമാകുന്നതും അമേരിക്കയുടെ തീരുവകൾ ഏൽപ്പിക്കുന്ന ആഘാതവുമാണ് ചെെനീസ് സമ്പദ്‌വ്യവസ്ഥടെ പിന്നോട്ടടിക്കുന്നത്. 2009 ലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ചെെന നേരിട്ട അതേ സാമ്പത്തിക തകർച്ചയുടെ അവസ്ഥയാണ് ഇപ്പോൾ നേരിടുന്നതെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ചെെനയുടെ 2018 ലെ ജി.ഡി.പി 6.6 ശതമാനം മാത്രമായി മാറുമെന്ന് വിലയിരുത്തുന്നു. കഴിഞ്ഞ 28 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 1990 ലാണ് ഇത്രയും താഴ്ന്ന നിരക്കിൽ ജി.ഡി.പി രേഖപ്പെടുത്തിയത്.

ഈ സാമ്പത്തിക വർഷത്തിന്റെ ഒക്ടോബർ ഡിസംബർ പാദത്തിൽ 6.4 ശതമാനമായിരുന്നു ചെെനയുടെ വളർച്ചാ നിരക്ക്. രണ്ടാം പാദത്തിൽ അത് 6.5 ശതമാനവുമായിരുന്നു.