masaso

ടോക്കിയോ : 113-ാം വയസിലും ജീവിതം ആസ്വദിച്ച 'ലോക മുത്തച്ഛൻ' മസാസോ നോനക വിടവാങ്ങി. പതിവു കാര്യങ്ങൾ എല്ലാം ചെയ്ത തീർത്ത് ഏതൊരു രാത്രിയിലുമെന്നതുപോലെ ഉറങ്ങാൻ കിടക്കവെയാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. സ്വാഭാവിക മരണമായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം ചെന്നയാൾ എന്ന ഗിന്നസ് റെക്കോർഡിന് ഉടമയായിരുന്നു. മധുര പലഹാരങ്ങൾ കഴിക്കാനും ടി.വിയിൽ സുമോ ഗുസ്തി കാണാനും ഇഷ്ടപ്പെട്ടിരുന്ന മസാസോ സ്വന്തം കാര്യത്തിനായി ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് കൊച്ചു മകൾ യുക്തോ പറയുന്നു.

1905 ജൂലൈ 25 നാണ് മോസസോവിന്റെ ജനനം. ടോക്കിയോയിൽ നിന്നു 900 കിലോമീറ്റർ അകലെ ഹൊക്കെയ്ഡോ ദ്വീപിലെ അഷോറോയിലാണു താമസം. അഞ്ചു മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമുണ്ട്.