മൊഹാലി: പഞ്ചാബിലെ സിരക്പൂരിൽ യുവാവിനെ സിംഹങ്ങൾ കടിച്ചുകൊന്നു. മൊഹീന്ദ്രചൗധരി സുവോളജിക്കൽ പാർക്കിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇരുപത്തി രണ്ടുവയസുവരുന്ന അജ്ഞാതനായ യുവാവ് സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തെ മതിൽ ചാടിക്കടക്കുകയായിരുന്നു. ഇരയെ കണ്ടമട്ടിൽ സിംഹം കഴുത്തിൽ കടിച്ചുപിടിച്ചു. മുഖത്തും ആഴത്തിൽ മുറിവേറ്റു. നെഞ്ചിലും തുടകളിലും പരിക്കേറ്റു.
അവശനായ യുവാവിനെ മൃഗശാലയിലെ ജീവനക്കാർ പുറത്തെടുത്ത് പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൊബൈൽ ഫോണോ മറ്റെന്തെങ്കിലും രേഖകളോ കൈവശം ഉണ്ടായിരുന്നില്ല.