idukki

ഇടുക്കി: നടുപ്പാറ എസ്റ്റേറ്റ് കൊലപാതകക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ അഞ്ചുപൊലീസുകാർക്ക് സസ്പെൻഷൻ. എ.എസ്.ഐമാരായ ഉലഹന്നാൻ, സജി എം.പോൾ , സിവിൽ പൊലീസ് ഓഫീസർ ഓമനക്കുട്ടൻ, ഡ്രൈവർമാരായ അനീഷ് , രമേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ രാജാക്കാട് എസ്.ഐ പി.ഡി. അനുമോനെതിരെ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തു.

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലാണ് ഇവർക്കെതിരെ നടപടിയെടുത്തത്. പ്രതിയെ മധുരയിൽവച്ച് പിടികൂടിയപ്പോൾ എടുത്ത ഫോട്ടോ ചോർന്നതിൽ എസ്.പി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവർത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്നാണ് എസ്.പിയുടെ വിമർശനം. വിവരങ്ങൾ പുറത്തായതോടെ എസ്.പി വാർത്താസമ്മേളനം ഒഴിവാക്കിയിരുന്നു.