കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തുന്നു. വാലന്റെെൻസ് ഡെയ്ക്ക് സംഘടിപ്പിക്കുന്ന ‘വാലന്റൈൻസ് നൈറ്റ് 2019’ എന്ന പരിപാടിയിയൽ പങ്കെടുക്കാനാണ് സണ്ണി ലിയോൺ കൊച്ചിയിലെത്തുന്നത്. സണ്ണി ലിയോണിന് ഏറ്റവും കൂടുതൽ ആരാധകരുള്ള സ്ഥലമാണ് കേരളം. കഴിഞ്ഞ തവണ കൊച്ചിയിൽ വന്നപ്പോൾ ആയിരക്കണക്കിന് ആരാധകരാണ് താരത്തെ കാണാൻ എത്തിയത്. സണ്ണിയുടെ ആദ്യ മലയാള സിനിമ ചിത്രീകരണം ഗോവയിൽ തുടരുകയാണ്. മാത്രമല്ല മമ്മൂട്ടി നായകനാകുന്ന മധുരരാജയിലെ ഗാനരംഗത്തും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.
ഗായിക തുളസി കുമാറും ഡാൻസ് ഗ്രൂപ്പായ എം.ജെ ഫൈവും സണ്ണിയോടൊപ്പം കൊച്ചിയിലെത്തുന്നുണ്ട്. ബോളിവുഡ് താരങ്ങൾക്ക് പുറമെ കേരളത്തിൽ നിന്നുള്ള ഗായികമാരും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.ഗായിക മഞ്ജരിയും വയലിനിസ്റ്റ് ശബരീഷും പരുപാടികൾ അവതരിപ്പിക്കുന്നുണ്ട്.