wome

ശ്രീനഗർ: ആശുപത്രി അധികൃതർ ചികിത്സ നിക്ഷേധിച്ചതോടെ റോഡരിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരണപ്പെട്ടു. കാശ്മീറിലെ കുപ്‌വാര ജില്ലയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. ശ്രീനഗറിലെ ലാൽ സെെഡ് ആശുപത്രി അധികൃതരാണ് യുവതിക്ക് പ്രവേശനം നിഷേധിച്ചത്. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുരയ്യയെ ആറ് മണിക്കൂർ സമയമെടുത്ത് 14 കിലോമീറ്റർ സഞ്ചരിച്ചാണ് കുപ്‌വാരയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചത്.

അവിടെയുള്ള ഡോക്ടമാരുടെ നിർദേശത്തെ തുടർന്നാണ് അതിനടുത്തുള്ള ലാൽ സെെഡ് ആശുപത്രിയിലെത്തിച്ചതന്ന് സുരയ്യയുടെ സഹോദരൻ ഹാമി സമാൻ പറയുന്നു. എന്നാൽ ആശുപത്രിയിൽ നിരീക്ഷണത്തിന് വച്ചതിന് ശേഷം മടക്കിയയക്കുകയായിരുന്നു. തുടർന്ന് രാത്രി 8: 30 തോടെ യുവതി റോഡരികിൽ പ്രസവിക്കുകയും ചെയ്തു. വെെകാതെ തന്നെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു. കാശ്മീരിൽ ഇന്നലെ മെെനസ് 0.7 ഡിഗ്രി ആയിരുന്നു താപനില രേഖപ്പെടുത്തിയത്. സംഭവത്തിൽ ആശുപത്രി അധികൃത‌ർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.