ലണ്ടൻ : വളർച്ചാനിരക്കിൽ ഫ്രാൻസിനെയും ബ്രിട്ടനെയും ഇന്ത്യ മറികടക്കുമെന്ന് റിപ്പോർട്ട്. മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ റേറ്റിംഗ് സ്ഥാപനങ്ങളിൽ ഒന്നായ പി.ഡബ്ലിയു. സിയുടെ ഏറ്റവും പുതിയ സമ്പദ് ഘടനാ റാങ്കിംഗിലാണ് 2019ൽ ഇന്ത്യ വളർച്ചാനിരക്കിൽ മുന്നിലെത്തുമെന്ന് വ്യക്തമാക്കുന്നത്.
ഇന്ത്യൻ സമ്പദ്ഘടന ഈ വർഷത്തോടെ സ്ഥിരത കൈവരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടീഷ് അതേസമയം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയുണ്ടാകുമെന്നും പ്രവചിക്കുന്നുണ്ട്. ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥ എന്ന പദവി ബ്രിട്ടന് നഷ്ടമാകും, ഫ്രാൻസിനും താഴെ ഏഴാം സ്ഥാനത്താകും അവർ എത്തുന്നത്.
ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് ഘടനയുളള രാജ്യമായി ഇന്ത്യ മാറുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ലോക ബാങ്കിന്റെ 2017ലെ റാങ്കിംഗ് പ്രകാരം ഇന്ത്യ ലോകത്തെ ആറാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാണ്.
നിക്ഷേപകരുടെ ഇടയിൽ പി.ഡബ്ലിയു.സിയുടെ പട്ടികയെ വലിയ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത്. 2019- 20ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.6ലേക്ക് തിരികെയെത്തുമെന്നും റിപ്പോർട്ടിലുണ്ട്. പി.ഡബ്ലിയു.സി ഗ്ലോബൽ വാച്ച് റിപ്പോർട്ടനുസരിച്ച് 2019ൽ ബ്രിട്ടന്റെ ജി.ഡി.പി നിരക്ക് 1.6 ശതമാനമാകും. ഫ്രാൻസിന്റെത് 1.7 ശതമാനവും ആകും. .