സൗദി അറേബ്യയിലെ പ്രമുഖ ദന്തൽ ലാബിലേക്ക് ഡിപ്ലോമ പാസായ മെക്കാനിക്കിനെയും ലാബ് ടെക്നീഷ്യനെയും (പുരുഷന്മാർ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി വഴി ഇന്റർവ്യൂ ചെയ്യുന്നു. രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുളളവർ ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെയുളള ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം odepcprivate@gmail.com എന്ന ഇ-മെയിലിൽ ജനുവരി 31 നു മുമ്പ് അപേക്ഷിക്കുക.വിലാസം: Floor 5, Carmel Towers, Opp. Cotton Hill School, Vazhuthacaud, Thiruvananthapuram | Kerala State | India | Pin: 695 014
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.ഫോൺ 0471-2329440/41/42/43/45
കാനഡ എ.സി.എൽ
കാനഡയിലെ എ സിഎൽ ഷിപ്പിംഗ് കമ്പനിയിൽ പ്ലസ് ടു മിനിമം യോഗ്യതയുള്ളവർക്ക് ധാരാളം തൊഴിലവസരങ്ങൾ.കൺസൾട്ടന്റ്, കസ്റ്റമർ സക്സസ് മാനേജർ, സീനിയർ മാനേജർ, സീനിയർ കോപ്പി റൈറ്റർ, എക്സ്പീരിയൻസ്ഡ് റെയിൽ ഡെവലപ്പർ, സോഫ്റ്റ്വെയർ എൻജിനീയർ, അക്കൗണ്ട് ഡെവലപ്മെന്റ് മാനേജർ, പ്രി സെയിൽ കൺസൾട്ടന്റ്, സട്രാറ്റജിക് അക്കൗണ്ട്സ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.acl.com. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
ഇംപീരിയൽ ഓയിൽ
കാനഡ ഇംപീരിയൽ ഓയിൽ (പെട്രോളിയം റിഫൈനിംഗ്കമ്പനി)വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലബോറട്ടറി ടെക്നോളജിസ്റ്റ് സ്റ്റുഡന്റ്, ഐടി കരിയർ, എച്ച് ആർ അഡ്വൈസർ, റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് അസിസ്റ്റന്റ്, ഡിജിറ്റൽ ഇന്നൊവേഷൻ അസിസ്റ്റന്റ്, ലോജിസ്റ്റിക്സ് അസിസ്റ്റന്റ്, റെസ്പോൺസ് അഡ്വൈസർ, ഒക്കുപ്പേഷണൽ ഹെൽത്ത് നഴ്സ്, ലീഗൽ അസിസ്റ്രന്റ്, അക്കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: imperialoil.ca . ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
അമേരിക്കൻ എക്സ്പ്രസ്
യു.എസിലെ അമേരിക്കൻ എക്സ്പ്രസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ എൻജിനിയർ, മാനേജർ- പ്രോഡക്ട് ഡെവലപ്മെന്റ്, ഡയറക്ടർ - കൊമേഴ്സ് പ്രോഡക്ട് ഡെവലപ്മെന്റ്, അസോസിയേറ്റ് പ്രോഡക്ട് മാനേജർ, മാനേജർ / സീനിയർ മാനേജർ, ഫിനാൻസ് മാനേജർ, ക്വാളിറ്റി എൻജിനിയർ, എൻജിനിയർ, അഡ്മിൻ അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ് :www.americanexpress.com . ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
സൗദിയിൽ നഴ്സ്
സൗദി അറേബ്യയിലെ അൽ-മൗവ്വാസത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിലേക്ക് ഒഡിഇപിസി തിരുവനന്തപുരം വഴുതക്കാടുള്ള ഓഫീസിൽ ജനുവരി 30 ന് ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം odepcmou@gmail.com ൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ www.odepc.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2329440/41/42/43/45.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ബി എം എസ് ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ എൻജിനിയറിംഗ് പ്ലാന്റുകളിലെ യന്ത്രങ്ങൾ ഓപ്പറേറ്റ് ചെയ്യുകയും സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തുകയും ചെയ്യാൻ കഴിവുള്ളവർക്കാണ് അവസരം. അഡ്മിനിസ്ട്രേറ്റർ - ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ട് , ഹെഡ് വെയിറ്റർ, ഹെഡ് വെയിട്രസ്, കോഡിനേറ്റർ - ക്വാളിറ്റി ആൻഡ് കൺട്രോൾ, കസ്റ്റമർ കെയർ റെപ്, ഗസ്റ്ര് സർവീസ് ഏജന്റ് അപ്പാർട്ട്മെന്റ് ഓപ്പറേഷൻസ്, സീനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. എനർജി, ബിൽഡിങ് മാനേജ്മെന്റ് സിസ്റ്റം, ഫയർ അലാറം , എൻജിനിയറിംഗ് എന്നിവയിൽ അഭിരുചിയുള്ളവരെയാണ് ആവശ്യം.
വിദ്യാഭ്യാസ യോഗ്യത: സെക്കണ്ടറി വിദ്യാഭ്യാസം. മൂന്ന് വർഷം എങ്കിലും സമാന മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളത്തോടൊപ്പം താമസ, യാത്രാ അലവൻസുകളും ദുബായ് വേൾഡ് ട്രേഡ് സെന്റർ ജീവനക്കാർക്കുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷകൾക്ക്: https://www.linkedin.com/jobs/view/1036572176/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ് :www.dwtc.com