കൊച്ചി: നിസാന്റെ പുതിയ എസ്.യു.വി നാളെ വിപണിയിലെത്തും. വാഹനത്തിന്റെ ബുക്കിംഗ് നേരത്തേ തുടങ്ങിയിരുന്നു. നിസാന്റെ ചെന്നൈ പ്ളാന്റിൽ നിന്ന് ഡീലർഷിപ്പുകളിലേക്ക് കിക്ക്സ് അയയ്ച്ചു തുടങ്ങി. 25,000 രൂപയടച്ച് ബുക്ക് ചെയ്യാനുള്ള അവസരം ഇപ്പോഴുമുണ്ട്. www.nissan.in എന്ന വെബ്സൈറ്ര് മുഖേനയും ബുക്ക് ചെയ്യാം. ഈമാസം ബുക്ക് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 500 പേർക്ക് ഇംഗ്ളണ്ടിൽ നടക്കുന്ന ഐ.സി.സി ലോകകപ്പ് കാണാൻ അവസരം ലഭിക്കും.
ഉപഭോക്താക്കൾക്ക് ഡീലർഷിപ്പുകൾ മുഖേന കിക്ക്സ് ടെസ്റ്ര് ഡ്രൈവ് നടത്താനും അവസരമൊരുക്കിയിട്ടുണ്ട്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ നിസാൻ കിക്ക്സിന് നാല് വേരിയന്റുക്കളുണ്ടാകും. കിക്ക്സിന് പത്തുലക്ഷം രൂപ മുതൽ 14 ലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കുന്ന വില. ഹ്യൂണ്ടായ് ക്രെറ്റ, റെനോ കാപ്ചർ, മാരുതി സുസുക്കിയുടെ എസ്-ക്രോസ് എന്നിവയോടാകും വിപണിയിൽ നിസാൻ കിക്ക്സ് മത്സരിക്കുക.
ആകർഷകമായ രൂപകല്നയും പെർഫോമൻസിലെ മികവും കരുത്താക്കിയാണ് നിസാൻ കിക്ക്സ് വിപണിയിലെത്തുന്നത്. മികച്ച സുരക്ഷാ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
റൂഫ്ടെയിലോട് കൂടിയ ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ, എൽ.ഇ.ഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, ഷാർക്ക് പിൻ ആന്റിന, മുൻവശത്തെ ഫോഗ് ലാമ്പ്, ഡോറിൽ ഘടിപ്പിച്ച ഇൻഡിക്കേറ്ററോട് കൂടിയ ഒ.ആർ.വി.എം., പ്രത്യേക രൂപകല്പനയോട് കൂടിയ ഹെഡ്ലാമ്പുകളും ടെയിൽ ലാമ്പുകളും, എൽ.ഇ.ഡി സിഗ്നേച്ചർ ലാമ്പ്, 5-സ്പോക്ക് അലോയ് വീലുകൾ തുടങ്ങിയവ കിക്ക്സിനെ ആകർഷകമാക്കുന്നുണ്ട്.