pc-george

കോട്ടയം: പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ സ്വന്തം നാട്ടിൽ കൂവിയോടിച്ച് നാട്ടുകാർ. ചേന്നാട്ട് കവലയിൽ നടന്ന ഈരാട്ടുപേട്ട വോളി ടൂർണമെന്റിന്റെ ചടങ്ങിലായിരുന്നു സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ പി.സിയെ കൂവിയാണ് നാട്ടുകാർ വരവേറ്റത്. തിരിച്ചും വളരെ രൂക്ഷമായി തന്നെയാണ് എം.എൽ.എ പ്രതികരിച്ചത്.

ഇത് ഞാൻ ജനിച്ച് വളർന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവൻ അല്ല ഞാൻ, നീ കൂവിയാൽ ഞാനും കൂവും. നീ ചന്തയാണങ്കിൽ നിന്നെക്കാൾ വലിയ ചന്തയാണ് ഞാൻ' എന്നായിരുന്നു പി.സി ജോർജിന്റെ മറുപടി. ഒടുവിൽ പരിപാടി ഉദ്ഘാടനം ചെയ്തായി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു ജോർജ്‌