തിരുവനന്തപുരം : ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗയ്‌ക്കെതിരെ പരസ്യമായി പൊതുവേദിയിൽ പ്രതികരിച്ച് സഹോദരൻ ഭരത്‌ഭൂഷൺ. തന്റെ സഹോദരിയായ കനകദുർഗയുടെ ശബരിമല പ്രവേശനത്തിന് പിന്നിൽ സി.പി.എം നടത്തിയ ഗൂഢാലോചനയാണെന്ന് ഭരത്‌ഭൂഷൺ പറഞ്ഞു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിലാണ് സഹോദരൻ കനകദുർഗയുടെ ശബരിമല യാത്രയെ കുറിച്ച് പ്രസംഗിച്ചത്. ശബരിമല ദർശനത്തിലൂടെ സഹോദരി നടത്തിയ ആചാര ലംഘനത്തിന് ഭക്തരുടെ മുൻപിൽ മാപ്പ് ചോദിച്ച അദ്ദേഹം കനകദുർഗയെ ഒളിപ്പിച്ചത് കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലാണെന്നും ഇതിന്റെ തെളിവുകളടക്കം നൽകാൻ താൻ തയ്യാറാണെന്നും അറിയിച്ചു. കനകദുർഗയാണ് വീട്ടിലെത്തി ഭർതൃമാതാവിനെ മർദ്ദിച്ചതെന്നും ഭരത്‌ഭൂഷൺ ആരോപിച്ചു.