mehul-choksi

ന്യൂഡൽഹി: വായ്‌പാ തട്ടിപ്പു കേസിൽ രാജ്യം വിട്ട വജ്ര വ്യസായി മെഹുൽ ചോക്‌സി അഭയം തേടിയ ആന്റിഗ്വയിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ ഇന്ത്യൻ പാസ്​പോർട്ട്​ തിരിച്ചേൽപ്പിച്ചു. ഇന്ത്യൻ പാസ്‌പോർട്ടും ഒപ്പം 177 ഡോളറും ചോക്‌സി ആന്റിഗ്വ സർക്കാരിന് കൈമാറിയിട്ടുണ്ട്. ചോക്‌സിയെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം.

കഴിഞ്ഞ വർഷം ഇന്ത്യവിട്ട ചോക്‌സിയ്‌ക്ക് ആന്റിഗ്വ ആന്‍ഡ് ബാർബുഡ പൗരത്വം നൽകിയിരുന്നു. എന്നാൽ, ചി​കി​ത്സ​ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​യെ​ന്നാ​യി​രു​ന്നു ചോ​ക്​​സി​യു​ടെ വി​ശ​ദീ​ക​ര​ണം. 2018 ജനുവരിയിൽ സി.ബി.ഐ കേസെടുത്തതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ, ചോക്‌സിക്ക് ഇരട്ടപൗരത്വം അനുവദിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.

തട്ടിപ്പ്​ കേസിൽ പ്രതിയായ ചോക്​സിയെ ഇന്ത്യയിലേക്ക്​ നാടുകടത്തണമെന്ന്​ വിവിധ അന്വേഷണ ഏജൻസികൾ ആന്റിഗ്വയോട്​ നിരന്തരം ആവശ്യപ്പെട്ടിരുന്നു. രാ​ജ്യ​ത്തി​ന്​ ഇ​ന്ത്യ​യു​മാ​യി കു​റ്റ​വാ​ളി കൈ​മാ​റ്റ ​ക​രാ​ർ നി​ല​വി​ലി​ല്ലാ​ത്ത​തി​നാ​ൽ ​ചോ​ക്​​സി​യെ നാടുകടത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ആന്റിഗ്വ.

13,500 കോ​ടി​യു​ടെ പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ ത​ട്ടി​പ്പ്​ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​​ മെ​ഹു​ൽ ചോ​ക്​​സി രാ​ജ്യം​ വി​ട്ട​ത്. ഡ​യ​മ​ണ്ട്​ വ്യാ​പാ​രി​യും മ​രു​മ​ക​നു​മാ​യ നീ​ര​വ്​ മോ​ദി​യാ​ണ്​ കേ​സി​ലെ മു​ഖ്യ​പ്ര​തി. രണ്ട് പേർക്കെതിരെയുമാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. ചോക്‌സിയുടെ അനന്തരവനാണ് നീരവ് മോദി.