1. ഇന്ത്യയിലെ ആദ്യത്തെ ചെറുകിട ഇരുമ്പുരുക്ക് നിർമ്മാണശാല?
പോർട്ട്‌നോവ
2. ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ്?
ജംഷഡ് ജി ടാറ്റ
3. 1907ൽ ജംഷഡ്പൂരിൽ ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി സ്ഥാപിച്ചത്?
ജംഷഡ് ജി ടാറ്റ
4. അരുണാചൽപ്രദേശ് രൂപീകൃതമായ വർഷം?
1987
5. 'ഠ' ആകൃതിയിലുള്ള സംസ്ഥാനം?
അസാം
6. ഇന്ത്യയിൽ ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയത്?
ദിഗ്‌ബോയ് (അസാം)
7. ഇന്ത്യയുടെ ധാതു സംസ്ഥാനം ?
ജാർഖണ്ഡ്
8. വനാഞ്ചൽ, ആദിവാസി സംസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്നത്?
ജാർഖണ്ഡ്
9. സാക്ഷരത ഏറ്റവും കുറഞ്ഞ സംസ്ഥാനം?
ബീഹാർ
10. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തെ സംസ്ഥാനം?
ജമ്മു ആൻഡ് കാശ്മീർ
11. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ സംസ്ഥാനം?
തമിഴ്നാട്
12. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
ഹിരാകുഡ്
13. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?
തെഹ്രി
14. ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
മഹാനദി
15. അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ?
കൃഷ്ണ
16. ഉപദ്വീപിയ നദികളിൽ ഏറ്റവും നീളം കൂടിയ നദി?
ഗോദാവരി
17. വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി?
ഗോദാവരി
18. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
19. ഏറ്റവും നീളമേറിയ അക്ഷാംശരേഖ?
ഭൂമദ്ധ്യരേഖ
20. ഭൂമദ്ധ്യരേഖയും ഉത്തരായനരേഖയും കടന്നുപോകുന്ന ഏക രാജ്യം?
ബ്രസീൽ
21. ഭൂമദ്ധ്യരേഖയ്ക്ക് അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഭാഗം?
ഇന്ദിര പോയിന്റ്
22. ഭൂമദ്ധ്യരേഖ രണ്ടുതവണ മുറിച്ചുകടക്കുന്ന നദി?
കോംഗോ
23. ദക്ഷിണായന രേഖയെ രണ്ടുതവണ മുറിച്ചുകടക്കുന്ന നദി?
ലിംപോപോ