1. അയ്യപ്പ സംഗമത്തിന് എതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പ സംഗമത്തിലുണ്ടായത് സവര്‍ണ ഐക്യം. തന്നെയും സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു, പോകാതിരുന്നത് ഭാഗ്യമായി. ശബരിമല വിഷയത്തിലൂടെ ബി.ജെ.പി നേട്ടമുണ്ടാക്കി.
2. ശബരിമല വിഷയം മുതലെടുക്കാന്‍ ബി.ജെ.പിക്ക് കഴിയും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും പ്രതികരണം. വനിതാ മതിലിന് എതിരെയും വെള്ളാപ്പള്ളിയുടെ വിമര്‍ശനം. മതില്‍ സര്‍ക്കാരിന് കെണിയായി. മതില്‍ കഴിഞ്ഞ പിറ്റേ ദിവസം തന്നെ സ്ത്രീകളെ കയറ്റിയതോടെ മതില്‍ പൊളിഞ്ഞു. ഉപദേശികള്‍ നല്‍കുന്ന പട്ടികകള്‍ പരിശോധിച്ച ശേഷമെ പുറത്ത് വിടാവൂ. സര്‍ക്കാരിന് എതിരായ വെള്ളാപ്പള്ളിയുടെ പ്രതികരണം യുവതീ പ്രവേശനത്തെ പരാമര്‍ശിച്ച്.
3. കെ.എസ്.ആര്‍.ടി.സിയിലെ പിന്‍വാതില്‍ നിയമനം നിലനില്‍ക്കില്ലെന്ന് പി.എസ്.സി. ഇത്തരത്തിലുള്ള നിമയനം തട്ടിപ്പാണ്. അനധികൃത നിയമനങ്ങള്‍ പൊതുജനങ്ങളെ വഞ്ചിക്കുന്നത്. നിയമനത്തില്‍ തൃപ്തിയില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി.എസ്.സി. താത്ക്കാലിക കണ്ടക്ടര്‍മാരെ ഒഴിവാക്കുന്ന സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് നാളത്തെക്ക് മാറ്റി.
4. അതേസമയം, കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എം പാനലുകാര്‍ സമരം ശക്തമാക്കുന്നു. സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സര്‍ക്കാരും യൂണിനുകളും വഞ്ചിച്ചെന്ന് ആരോപിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ കണ്ടക്ടര്‍മാര്‍ ശയന പ്രദിക്ഷണം നടത്തി. ഈ മാസം 25 മുതല്‍ നിയമസഭയുടെ മുന്നിലേക്ക് സമരം മാറ്റാനും തീരുമാനം.
5. ജീവനക്കാരുടെ കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുന പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാര്‍ സൂപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ആയിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. സമരത്തോടും പ്രതിഷേധങ്ങളോടും തൊഴിലാളി യൂണിയനും സര്‍ക്കാരും സ്വീകരിച്ചത് നിഷേധാത്മ സമീപനമെന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ ആരോപണം
6. ശബരിമല കേസിലെ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും. കോടതി വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്ന താത്ക്കാലിക തീയതി പ്രകാരമാണിത്. ശൈലജ വിജയന്‍ അടക്കം ഉള്ളവര്‍ നല്‍കിയ ഹര്‍ജി പരിണിക്കാന്‍ സാധ്യത. കേസ് ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നുത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അവധി കണക്കിലെടുത്ത് തീയതി മാറ്റുക ആയിരുന്നു
7. പുന പരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കിയ ശേഷമെ റിട്ടുകള്‍ പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അമ്പതോളം റിവ്യൂ ഹര്‍ജികളും അഞ്ച് റിട്ട് ഹര്‍ജികളും മറ്റ് കോടതി അലക്ഷ്യ ഹര്‍ജികളുമാണ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. യുവതീ പ്രവേശന വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ച് തന്നെയാവും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയും ബെഞ്ചിലുണ്ടെന്ന മാറ്റം മാത്രമേയുള്ളൂ.
8. ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വീശദീകരണത്തിന് മറുപടി നല്‍കാന്‍ തന്ത്രിക്ക് സാവകാശം നല്‍കി. മറുപടി നല്‍കാന്‍ തന്ത്രിക്ക് സര്‍ക്കാര്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. തീരുമാനം, മറുപടി നല്‍കാന്‍ 15 ദിവസം നീട്ടി നല്‍കണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിച്ച സാഹചര്യത്തില്‍. സര്‍ക്കാരിന്റെ നീക്കം, വിശദീകരണം നല്‍കാനുള്ള ദിവസം ഇന്ന് അവസാനിക്കാന്‍ ഇരിക്കെ
9. വിഷത്തില്‍ തന്ത്രി കണ്ഠരര് രാജീവര് മറുപടി നല്‍കാന്‍ നിയമ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. അതേസമയം, ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട തന്ത്രിയുടെ നടപടിയെ ചോദ്യം ചെയ്യാന്‍ ഉള്ള അധികാരം ദേവസ്വം ബോര്‍ഡിനില്ലെന്ന് ഹര്‍ജിയില്‍ വാദം
10. സി.ബി.ഐ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിന്മാറി. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് നാഗേശ്വര്‍ റാവുവിന് ഇടക്കാല നിയമനം നല്‍കിയതിന് എതിരായ കേസില്‍ നിന്നാണ് പിന്മാറ്റം. തീരുമാനം, ഡയറക്ടറെ തിരഞ്ഞെടുക്കുന്ന ഉന്നത അധികാര സമിതില്‍ അംഗമായതിനാല്‍. കേസ് ഇനി ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
11. പുതിയ ബെഞ്ച് കേസ് വ്യാഴാഴ്ച പരിഗണിക്കും. നാഗേശ്വര്‍ റാവുവിനെ നിയമിച്ചത് ചട്ടങ്ങള്‍ പാലിക്കാതെ എന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനില്‍ വന്നത്. ഇടക്കാല ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാരിനാകില്ല. ഉന്നതാധികാര സമിതി അറിയാതെ ആണ് നാഗേശ്വര്‍ റാവുവിന്റെ നിയമനം എന്നും ഹര്‍ജിയില്‍ ആരോപണം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി നാഗേശ്വര്‍ റാവുവിനെ നിയമിച്ചത് ജനുവരി പത്തിന്
![]() |
ReplyReply allForward |