sree-kumaraswami

ബംഗലൂരു: ശ്രീ സിദ്ധഗംഗ മഠാധിപതിയും ലിംഗായത്ത് സമുദായാചാര്യനുമായ ശിവകുമാര സ്വാമി(111) അന്തരിച്ചു. തുമകൂരുവിലെ സിദ്ധഗംഗ മഠത്തിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ആഴ്‌ചകളായി സിദ്ധഗംഗ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്റെറിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിറുത്തിയിരുന്നത്. സംസ്‌കാരം ചൊവ്വാഴ്‌ച വൈകീട്ട് 4.30ന് നടക്കും.

1930ൽ സിദ്ധഗംഗ മഠാധിപതിയായ ശിവകുമാര സ്വാമി, 'നടക്കുന്ന ദൈവം' എന്നാണ് വിശ്വാസികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. പാവപ്പെട്ടവർക്ക് വിദ്യാഭ്യാസവും ഭക്ഷണവുമെത്തിക്കുന്നതിൽ നൽകിയ സംഭാവനകൾക്ക് 2015ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ശിവകുമാര സ്വാമിക്ക് ഭാരതരത്ന നൽകണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉൾപ്പെടെയുളളവർ ആവശ്യപ്പെട്ടിരുന്നു.