health-

മാനസികോന്മേഷത്തിന് നാം കഴിക്കുന്ന ഭക്ഷണവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം മാനസികോല്ലാസവും ഉന്മേഷവും പകരും. ഭക്ഷണത്തിന് പുറമെ സൂര്യപ്രകാശമേൽക്കുന്നത് വൈറ്റമിൻ ഡിയുടെ അപര്യാപ്‌തത പരിഹരിക്കും.

മഗ്നീഷ്യത്തിന്റെ അഭാവം ഡിപ്രഷനുണ്ടാക്കും. ഉത്കണ്ഠ, ഇൻസോമ്നിയ, തളർച്ച എന്നിവയ്‌ക്കും കാരണമാണിത്. ധാന്യങ്ങൾ,​ ഇലക്കറികൾ, ബീൻസ്, സൂര്യകാന്തിയുടെ കുരു എന്നിവ മഗ്നീഷ്യത്തിന്റെ കലവറയാണ്.

ഇലക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ, പച്ചക്കറികൾ, ഓട്സ് എന്നിവ ഫൈബർ അടങ്ങിയ ഭക്ഷണങ്ങളാണ്. നാരുകൾ കുറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നവരിൽ ഡിപ്രഷൻ സാദ്ധ്യത കൂടുതലെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അമിതവണ്ണമുള്ളവരിൽ ഡിപ്രഷനും ഉൽസാഹക്കുറവും കാണാറുണ്ടല്ലോ. ഇതിനുള്ള പരിഹാരമാണ് നാരുകൾ അടങ്ങിയ ഭക്ഷണം. ഇത് എളുപ്പം ദഹിക്കാൻ സഹായിക്കുമെന്നതിനാൽ അമിതവണ്ണം തടയും. റെഡി ടു ഈറ്റ് ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അനാരോഗ്യകരമായ ഘടകങ്ങൾ മാനസികോന്മേഷത്തെ തടയും.