1. മുനമ്പം മനുഷ്യക്കടത്തില്‍ പിടിയിലായ ഇടനിലക്കാരെ ചോദ്യം ചെയ്ത് കേന്ദ്ര ഏജന്‍സികള്‍. ഡഹിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത രണ്ട് പേരെ ചോദ്യം ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യേഗസ്ഥര്‍ ആലുവയിലെത്തി. മുനമ്പം അടക്കം എറണാകുളത്തിന്റെ തീരപ്രദേശങ്ങളില്‍ സ്ഥിരം മനുഷ്യക്കടത്ത് നടക്കുന്നതായി സൂചന. ബോട്ടില്‍ വിദേശത്തേക്ക് കടന്നവരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ശക്തം
2. യാത്ര പുറപ്പെട്ടവര്‍ ഇരുപത് ദിസത്തേക്കുള്ള അരിയും സാധനങ്ങളും കൊണ്ടു പോയെന്ന് ഇടനിലക്കാര്‍. വെള്ളം നിറയ്ക്കുന്ന ടാങ്കില്‍ അടക്കം ഇന്ധനം നിറച്ചെന്നും ബോട്ടിന്റെ അടിത്തട്ടിലെ ഫ്രീസര്‍ പൊളിച്ച് ആള്‍ക്കാരെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തിയെന്നും അറസ്റ്റിലായവരുടെ മൊഴി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ആകില്ലെന്ന് കൊച്ചി റൂറല്‍ എസ്.പി രാഹുല്‍ ആര്‍. നായര്‍
3. കേസ് അന്വേഷണത്തിന് പൊലീസ് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയത്, തീരം വിട്ടവരുടെ ലക്ഷ്യം ഓസ്‌ട്രേലിയ തന്നെ ആണോ എന്ന് സ്ഥിരീകരിക്കാന്‍. ഐ.ബി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായി പൊലീസ് ആശയ വിനിമയം നടത്തി. രാജ്യ സുരക്ഷാ സംവിധാനങ്ങളെ മറികടന്നുള്ള മനുഷ്യക്കടത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും പരിശോധന
4. കെ.എസ്.ആര്‍.ടി.സിയിലെ പിന്‍വാതില്‍ നിയമനം നിലനില്‍ക്കില്ലെന്ന് പി.എസ്.സി. അനധികൃത നിയമനങ്ങള്‍ പൊതുജനങ്ങളെ വഞ്ചിക്കുന്നതാണ്. നിയമനത്തില്‍ തൃപ്തിയില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി.എസ്.സിയുടെ വിശദീകരണം. താത്ക്കാലിക കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും
5. അതേസമയം, സമരം ശക്തമാക്കി കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍. സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തിനും തുടക്കം. സര്‍ക്കാരും യൂണിനുകളും വഞ്ചിച്ചെന്ന് ആരോപിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ കണ്ടക്ടര്‍മാര്‍ ശയന പ്രദക്ഷിണം നടത്തി. ഈ മാസം 25 മുതല്‍ നിയമസഭയുടെ മുന്നിലേക്ക് സമരം മാറ്റാനും തീരുമാനം
6. ജീവനക്കാരുടെ കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുന പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാര്‍ സൂപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ആയിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. സമരത്തോടും പ്രതിഷേധങ്ങളോടും തൊഴിലാളി യൂണിയനും സര്‍ക്കാരും സ്വീകരിച്ചത് നിഷേധാത്മ സമീപനമെന്നും പിരിച്ചുവിട്ട ജീവനക്കാര്‍
7. പത്തനംതിട്ട തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ കര്‍ഷക തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൃഷി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. പ്രതികരണം, മരിച്ച സനല്‍ കുമാറിന്റയും മത്തായി ഈശോയുടെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം
8. അനിയന്ത്രിതമായ കീടനാശിനി പ്രയോഗമാണ് രണ്ട് കര്‍ഷക തൊഴിലാളികളുടെ മരണത്തിലേക്ക് നയിച്ചത്. പല കൃഷി ഭവനുകളിലും ക്യഷി ഓഫീസര്‍മാര്‍ ഇല്ലാത്ത സാഹചര്യം ഉണ്ട്. കീടനാശിനികള്‍ പ്രയോഗിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകള്‍ നടക്കുന്നില്ല.
9. മരിച്ച സനലിന്റയും മത്തായി ഈശോയുടെയും ആശ്രിതര്‍ക്ക് മതിയായ നഷ്ട പരിഹാരം ലഭ്യമാക്കണം. സനലിന്റെ മക്കളുടെ പഠന ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. സനലിന്റെ വീട് നിര്‍മിക്കുന്നതിന് പ്രതിപക്ഷ നേതാവിന്റ ഗാന്ധിഗ്രാമം പദ്ധതി പ്രകാരം 4 ലക്ഷം രൂപ അനുവദിക്കും എന്നും രമേശ് ചെന്നിത്തല
10. തലസ്ഥാനത്തെ അയ്യപ്പ സംഗമത്തിന് എതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പ സംഗമത്തിലുണ്ടായത് സവര്‍ണ ഐക്യം. തന്നെയും സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു, പോകാതിരുന്നത് ഭാഗ്യമായി. ശബരിമല വിഷയത്തിലൂടെ ബി.ജെ.പി നേട്ടമുണ്ടാക്കി.
11. ശബരിമല വിഷയം മുതലെടുക്കാന്‍ ബി.ജെ.പിക്ക് കഴിയും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും പ്രതികരണം. വനിതാ മതിലിന് എതിരെയും വെള്ളാപ്പള്ളിയുടെ വിമര്‍ശനം. മതില്‍ സര്‍ക്കാരിന് കെണിയായി. മതില്‍ കഴിഞ്ഞ പിറ്റേ ദിവസം തന്നെ സന്നിധാനത്ത് സ്ത്രീകളെ കയറ്റിയതോടെ മതില്‍ പൊളിഞ്ഞെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി
12. ശബരിമല കേസിലെ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും. കോടതി വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്ന താത്ക്കാലിക തീയതി പ്രകാരമാണിത്. ശൈലജ വിജയന്‍ അടക്കം ഉള്ളവര്‍ നല്‍കിയ ഹര്‍ജി പരിണിക്കാനും സാധ്യത. ജനുവരി 22ന് കേസ് പരിഗണിക്കാന്‍ തീരുമാനിച്ചെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അവധി കണക്കിലെടുത്ത് തീയതി മാറ്റുക ആയിരുന്നു
13. പുന പരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കിയ ശേഷമെ റിട്ടുകള്‍ പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അമ്പതോളം റിവ്യൂ ഹര്‍ജികളും അഞ്ച് റിട്ട് ഹര്‍ജികളും മറ്റ് കോടതി അലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതി പരിഗണനയിലാണ്. മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി ബെഞ്ചിലുണ്ടാകും