കാസർകോട്: കർഷകരക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്ന മുദ്രാവാക്യവുമായി കേരള കോൺഗ്രസ് - എം സംസ്ഥാന വൈസ് ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന കേരളയാത്രയ്ക്ക് 24 ന് കാസർകോട്ട് തുടക്കമാകും. രാവിലെ 11 ന് കാസർകോട് മിലൻ മൈതാനത്ത് കേരള കോൺഗ്രസ് -എം ചെയർമാൻ കെ.എം മാണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.
വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ജാഥ ലീഡർ ജോസ് കെ. മാണിക്ക് പതാക കൈമാറി കേരള യാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ,പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, മുൻ എം.പി ജോയ് അബ്രഹാം, എം.എൽ.എ മാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവർ സംബന്ധിക്കും.
25 ന് കണ്ണൂർ ജില്ലയിൽ യാത്ര പര്യടനം നടത്തും. യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും.