india-a-cricket
india a cricket

തിരുവനന്തപുരം : നാളെ തുടങ്ങുന്ന ഇംഗ്ലണ്ട് ലയൺസിനെതിരായ ഏകദിന മത്സരങ്ങൾകക്കുള്ള ഇന്ത്യ എ ടീം തിരുവനന്തപുരത്തെത്തി. കാര്യവട്ടം സ്‌പോർട്‌സ് ഹബിൽ ഇൗ മാസം 23, 25, 27, 29, 31 എന്നീ ദിവസങ്ങളിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. ഇരു ടീമുകളും ഇന്ന് സ്‌പോർട്‌സ് ഹബില്‍ പരിശീലനം നടത്തും. രാവിലെ ഒൻപതു മണി മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഇന്ത്യ എ ടീം പരിശീലനത്തിറങ്ങുന്നത്. ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലു വരെയാണ് ഇംഗ്ലണ്ട് ലയണ്‍സിന്റെ പരിശീലനം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ബോർഡ് പ്രസിഡന്റ്‌സ് ഇലവൻ ഇംഗ്ലണ്ട് ലയൺസിനെതിരെ വിജയം നേടിയിരുന്നു. രാഹുൽ ദ്രാവിഡാണ് ഇന്ത്യ എ ടീം കോച്ച്. ഇംഗ്ലണ്ട് ലയൺസിന്റെ കോച്ച് ആൻഡിഫ്ളവറുമാണ്. ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യ എ ടീം അജിങ്ക്യ രഹാനെ, അൻമോൽപ്രീത് സിംഗ്, റിതുരാജ് ഗേയ്ക്വാദ്, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, അങ്കിത് ബാവ്‌നെ, ഇഷാൻ കിഷൻ, ക്രുനാൽ പാണ്ഡ്യ, അക്‌സർ പട്ടേൽ, മായങ്ക് മർക്കാണ്ഡെ, ജയന്ത് യാദവ്, സിദ്ധാർത്ഥ് കൗൾ, ഷർദുൽ താക്കൂർ, ദീപക് ചഹർ, നവ്ദീപ് സൈനി. അവസാന രണ്ട് ഇന്ത്യ എ ടീം റിഷഭ് പന്ത്, അങ്കിത് ബാവ്‌നെ, റിതുരാജ് ഗേയ്ക്വാദ്, അൻമോൽപ്രീത് സിംഗ്, റിക്കി ഭൂയി, സിദ്ധേഷ് ലാദ്, ഹിമ്മത് സിങ്, ദീപക് ഹൂഡ, അക്‌സർ പട്ടേല്‍, രാഹുൽ ചഹർ, ജയന്ത് യാദവ്, നവ്ദീപ് സൈനി, അവേശ് ഖാൻ, ദീപക് ചഹർ, ഷർദുൽ താക്കൂർ.