1. ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നു എന്ന് പുതിയ വെളിപ്പെടുത്തല്‍. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കൃത്യമം നടത്തിയതായി ലണ്ടനില്‍ യു.എസ് ഹാക്കറുടെ വാര്‍ത്താ സമ്മേളനം. എസ്.പിയും ബി.എസ്.പിയും ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനായി സമീപിച്ചിരുന്നു 2. നിര്‍ണായ വെളിപ്പെടുത്തല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യുന്ന ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടുകൊണ്ട്. ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമല്ല. ഡല്‍ഹി തിരഞ്ഞെടുപ്പിനിടെ ഹാക്കിംഗ് നിറുത്തിയതാണ് ആം ആദ്മിയെ അധികാരത്തിലെത്തിച്ചത്. അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറി സംബന്ധിച്ച് അറിയാമായിരുന്നു എന്നും ഹാക്കര്‍ 3. ശതം സമര്‍പ്പയാമിലേക്കയച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയന്ന് ആരോപിച്ച് ശബരിമല കര്‍മ്മ സമിതി നിയമനടപടിക്ക്. ധര്‍മ്മ യോദ്ധാക്കാള്‍ക്കൊരു സ്‌നേഹാശ്‌ളേഷം എന്ന പേരില്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി തുടങ്ങിയ ധന സമാഹാരണത്തില്‍ കൃതൃമം നടന്നു എന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല 4. സമരത്തിനിറങ്ങി ജയിലിലായവര്‍ക്കു നിയമസഹായം നല്‍കാന്‍ തുടങ്ങിയ അക്കൗണ്ടിന് ബദലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ അക്കൗണ്ട് ഉള്‍പ്പെടുത്തിയായിരുന്നു മറുപ്രചരണം. ഇക്കഴിഞ്ഞ 19 ന് മാത്രം ഇതിന്റെ പേരില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയത് മൂന്നു ലക്ഷം രൂപയാണ്. സി.പി.എം അനുഭാവികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ അക്കൗണ്ട് നമ്പര്‍ വച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചെന്നും കര്‍മസമിതി
5. ബന്ധുനിയമന വിവാദത്തില്‍ കുരുക്കിലായ കെ.ടി ജലീലിന് എതിരെ കൂടൂതല്‍ ആരോപണങ്ങളുമായി പി.കെ. ഫിറോസ്. സി.പി.എം നെയും കോടിയേരിയെയും ജലീല്‍ തന്റെ പക്ഷത്ത് നിറുത്തിയത് ബ്ലാക്ക്‌മെയില്‍ ചെയ്തുകൊണ്ട്. മറ്റു വകുപ്പുകളിലെ വിവാദ നിയമനങ്ങള്‍ പുറത്ത്വിടുമെന്ന് പറഞ്ഞ് നേതാക്കളെ സ്വാധീനിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കിട്ടിയാലുടന്‍ വെളിപ്പെടുത്തുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി 6. അതേസമയം, കെ.ടി ജലീല്‍ ബന്ധുനിയമനം നടത്തിയത്തിയതിന് എതിരെ യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍. ബന്ധുവായ കെ.ടി അദീബിനെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമിച്ചതിന് മന്ത്രിക്ക് എതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത് നവംബര്‍ 3 ന്. അന്വേഷണം പ്രഖ്യാപിക്കാത്തത് പിന്നില്‍ ചോദ്യം ചെയ്യുമെന്ന ഭയം എന്നും ഫിറോസ് 7. ലോക്സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങും മുമ്പേ യു.ഡി.എഫില്‍ സീറ്റ് പോര്. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ അധിക സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ഘടകകക്ഷികള്‍. കഴിഞ്ഞ ടേമില്‍ ഒരു സീറ്റില്‍ മത്സരിച്ച മാണി ഗ്രൂപ്പ് രണ്ടു സീറ്റ് ആവശ്യപ്പെട്ടപ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആഗ്രഹം അറിയിച്ച് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം 8. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 15 സീറ്റിലും ലീഗ് രണ്ടു സീറ്റിലും മത്സരിച്ചപ്പോള്‍ മാണിക്കും ആര്‍.എസ്.പിക്കും ജനതാദളിനും നല്‍കിയത് ഓരോ സീറ്റ് വീതം. വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിട്ടതോടെ ഒഴിവ് വന്ന പാലക്കാട് സീറ്റ് ആര്‍ക്കു നല്‍കുമെന്നതില്‍ തുടരുന്നത് അനിശ്ചിതത്വം. മുന്‍കാലത്തെ അതേ രീതിയില്‍ സീറ്റു വിഭജനം പൂര്‍ത്തിയാക്കണമെന്ന് നേതാക്കള്‍ കരുതുമ്പോഴും ഒഴിവു വന്ന സീറ്റ് കീറാമുട്ടി ആയേയ്ക്കും 9. അതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയേയും, ഇ.ടി മുഹമ്മദ് ബഷീറിനേയും വീണ്ടും പാര്‍ലമെന്റിലേക്ക് അയയ്ക്കാന്‍ ലീഗ് നേതൃത്വത്തില്‍ ധാരണ. നിലവിലുള്ള എം.പിമാര്‍ക്ക് മത്സരിക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ അത് പരിഗണിച്ചേ തീരുമാനം എടുക്കൂ എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് 10. മുനമ്പം മനുഷ്യക്കടത്തില്‍ പിടിയിലായ ഇടനിലക്കാരെ ചോദ്യം ചെയ്ത് കേന്ദ്ര ഏജന്‍സികള്‍. ഡഹിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത രണ്ട് പേരെ ചോദ്യം ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യേഗസ്ഥര്‍ ആലുവയിലെത്തി. മുനമ്പം അടക്കം എറണാകുളത്തിന്റെ തീരപ്രദേശങ്ങളില്‍ സ്ഥിരം മനുഷ്യക്കടത്ത് നടക്കുന്നതായി സൂചന. ബോട്ടില്‍ വിദേശത്തേക്ക് കടന്നവരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ശക്തം 11. യാത്ര പുറപ്പെട്ടവര്‍ ഇരുപത് ദിസത്തേക്കുള്ള അരിയും സാധനങ്ങളും കൊണ്ടു പോയെന്ന് ഇടനിലക്കാര്‍. വെള്ളം നിറയ്ക്കുന്ന ടാങ്കില്‍ അടക്കം ഇന്ധനം നിറച്ചെന്നും ബോട്ടിന്റെ അടിത്തട്ടിലെ ഫ്രീസര്‍ പൊളിച്ച് ആള്‍ക്കാരെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തിയെന്നും അറസ്റ്റിലായവരുടെ മൊഴി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ആകില്ലെന്ന് കൊച്ചി റൂറല്‍ എസ്.പി രാഹുല്‍ ആര്‍. നായര്‍ 12. കേസ് അന്വേഷണത്തിന് പൊലീസ് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയത്, തീരം വിട്ടവരുടെ ലക്ഷ്യം ഓസ്‌ട്രേലിയ തന്നെ ആണോ എന്ന് സ്ഥിരീകരിക്കാന്‍. ഐ.ബി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായി പൊലീസ് ആശയ വിനിമയം നടത്തി. രാജ്യ സുരക്ഷാ സംവിധാനങ്ങളെ മറികടന്നുള്ള മനുഷ്യക്കടത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും പരിശോധന 13. കെ.എസ്.ആര്‍.ടി.സിയിലെ പിന്‍വാതില്‍ നിയമനം നിലനില്‍ക്കില്ലെന്ന് പി.എസ്.സി. അനധികൃത നിയമനങ്ങള്‍ പൊതുജനങ്ങളെ വഞ്ചിക്കുന്നതാണ്. നിയമനത്തില്‍ തൃപ്തിയില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി.എസ്.സിയുടെ വിശദീകരണം. താത്ക്കാലിക കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും 14. അതേസമയം, സമരം ശക്തമാക്കി കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍. സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തിനും തുടക്കം. സര്‍ക്കാരും യൂണിനുകളും വഞ്ചിച്ചെന്ന് ആരോപിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ കണ്ടക്ടര്‍മാര്‍ ശയന പ്രദക്ഷിണം നടത്തി. ഈ മാസം 25 മുതല്‍ നിയമസഭയുടെ മുന്നിലേക്ക് സമരം മാറ്റാനും തീരുമാനം 15. ജീവനക്കാരുടെ കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുന പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാര്‍ സൂപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ആയിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. സമരത്തോടും പ്രതിഷേധങ്ങളോടും തൊഴിലാളി യൂണിയനും സര്‍ക്കാരും സ്വീകരിച്ചത് നിഷേധാത്മ സമീപനമെന്നും പിരിച്ചുവിട്ട ജീവനക്കാര്‍
|