വാഷിംഗ്ടൺ: 2020ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ മത്സരിക്കുമെന്ന് ഇന്ത്യൻ വംശജയായ കമല ഹാരിസ്. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള സ്ഥാനാർത്ഥിയാകുമെന്നാണ് കമല ഹാരിസ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലിഫോർണിയയിൽ നിന്നുള്ള സെനറ്റംഗമാണ് കമല.
അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻവംശജയാണ് കമല ഹാരിസ്. ജമൈക്കൻ വംശജനാണ് കമലയുടെ അച്ഛൻ. ഇന്ത്യക്കാരിയായ ശ്യാമള ഗോപാലനാണ് കമല ഹാരിസിന്റെ. കാലിഫോർണിയയിലെ അറ്റോർണി ജനറലായി രണ്ട് തവണ കമല പ്രവർത്തിച്ചിട്ടുണ്ട്.
I'm running for president. Let's do this together. Join us: https://t.co/9KwgFlgZHA pic.twitter.com/otf2ez7t1p
— Kamala Harris (@KamalaHarris) January 21, 2019